scorecardresearch

മാലാഖ വീട്ടിലെത്തി; അനുഷ്കയുടെയും വിരാടിന്റെയും മകളുടെ ആദ്യചിത്രം പങ്കുവച്ച് സഹോദരൻ

വിരാടിന്റെ സഹോദരൻ വികാസ് കോഹ്‌ലിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

virat kohli, virat kohli baby, anushka sharma, anushka sharma baby, virat kohli daughter, virat anushka baby, anushka, kohli, virushka baby, virat and anushka baby, anushka virat baby photo, virat anushka baby photo

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്കയും വിരാടും. ഇന്നലെയാണ് തന്റെയും അനുഷ്കയുടെയും ജീവിതത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയ വിശേഷം വിരാട് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, വിരാടിന്റെയും അനുഷ്കയുടെയും കൺമണിയുടെ ആദ്യചിത്രം പങ്കുവച്ചിരിക്കുകയാണ് വിരാടിന്റെ സഹോദരൻ വികാസ് കോഹ്‌ലി. ‘മാലാഖ വീട്ടിലെത്തി’ എന്ന ക്യാപ്ഷനോടെയാണ് വികാസ് ചിത്രം ഷെയർ ചെയ്തത്.

Read more: ജീവിതത്തിലെ പുതിയ അധ്യായം; മകളെ വരവേറ്റ് കോഹ്ലി-അനുഷ്ക ദമ്പതികൾ

 

View this post on Instagram

 

A post shared by Vikas Kohli (@vk0681)

“ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന കാര്യം ഏറെ ആവേശത്തോടെയാണ് നിങ്ങളെ അറിയിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും പ്രാർത്ഥനയ്ക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു, സ്നേഹത്തോടെ വിരാട്,” എന്നാണ് ഇന്നലെ മകൾ ജനിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് കോഹ്ലി ട്വീറ്റ് ചെയ്തത്.

പ്രെഗ്നൻസി വാർത്ത അനൗൺസ് ചെയ്തതിൽ പിന്നെ ഇരുവരുടെയും പിന്നാലെയായിരുന്നു പാപ്പരാസികൾ. തങ്ങളുടെ സ്വകാര്യത മാനിക്കാതെ പിന്തുടരുന്ന ഫൊട്ടോഗ്രാഫർമാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അടുത്തിടെ അനുഷ്ക തന്നെ രംഗത്തെത്തിയിരുന്നു.

Read more: ഇത്‌ ഇവിടം കൊണ്ട്‌ നിർത്തിക്കോണം; സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കിയവർക്ക് അനുഷ്കയുടെ മുന്നറിയിപ്പ്

Read Also: സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ

2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. വളരെ സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്, വിരാട് ഒരു നല്ല മനുഷ്യനാണ്. ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു, തുടർന്ന് നിങ്ങളെ പൂർണമായി മനസിലാക്കുന്ന ഒരാളെ കണ്ടുമുട്ടുന്നു. അപ്പോൾ ലോകം നിങ്ങളിൽ അവസാനിക്കുകയാണ്. അവനും ഞാനും ഒരുമിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങുകയാണ്,” വിരാടിനെ കുറിച്ചുള്ള അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ.

Read more: ദുബായിൽ സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vikas kohli shares photo of anushka sharma virat kohli baby girl