വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച വിക്രം വേദ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. ത്രില്ലർ തീം കൊണ്ടും കഥകൊണ്ടും വിസ്മയിപ്പിച്ച ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ശ്രദ്ധേയമായി.

തമിഴകത്തെന്നപോലെ ത്രില്ലിഗ് സീനുകളിലെ ബിജിഎം മലയാളികളേയും ഏറെ ത്രില്ലടിപ്പിച്ചു. ട്രയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ചിലർ ഈ ബിജിഎം മോഷണമാണെന്ന് ആരോപിച്ചിരുന്നു. ഇപ്പോൾ ഈ വാദത്തിന് ബലമേകുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

അത് മറ്റെന്തോ ഓര്‍മ്മിപ്പിച്ചുവത്രേ. യൂടൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ കാണൂ. ലാലേട്ടന്റെ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ഈ രംഗത്തിലെ പശ്ചാത്തല സംഗീതം ഓര്‍മ്മയുണ്ടോ. ഒരു സാദൃശ്യം നിങ്ങള്‍ക്കും തോന്നാം.


കടപ്പാട്: Tj Studios

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ