/indian-express-malayalam/media/media_files/2025/11/15/actress-viji-fi-2025-11-15-15-21-11.jpg)
മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് തുടങ്ങി തെന്നിന്ത്യയിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച താരമാണ് വിജി അശ്വത്ത്. 18 വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിൽ ഏകദേശം 40 സിനിമകളിൽ അവർ ഭാഗമായി. എന്നാൽ, ദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി എത്തിയതോടെ വിജി ആത്മഹത്യ ചെയ്തു.
1966-ൽ ജനിച്ച വിജി, തന്റെ 16-ാം വയസ്സിൽ (1982) ഗാംഗൈ അമരൻ സംവിധാനം ചെയ്ത 'കോഴി കൂവുത്' എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമ ഗംഭീര വിജയമായതോടെ അവർ പെട്ടെന്ന് പ്രശസ്തയായി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളം, തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലെ മുൻനിര താരങ്ങളുടെ പ്രിയപ്പെട്ട സഹതാരമായി വിജി മാറി.
മോഹൻലാലിനൊപ്പം 'ഉയരങ്ങളിൽ', 'നായകൻ', മമ്മൂട്ടിക്കൊപ്പം 'ഒന്നും മിണ്ടാത്ത ഭാര്യ', 'സായം സന്ധ്യ' തുടങ്ങിയ മലയാള ചിത്രങ്ങളിലും, കൂടാതെ 'പൗർണ്ണമി രാവിൽ' എന്ന ത്രിഡി സിനിമയിലും വിജി പ്രധാന വേഷമിട്ടു. രജനികാന്തിനൊപ്പം 'മിസ്റ്റർ ഭരത്', വിജയകാന്തിനൊപ്പം 'സാക്ഷി', 'വെട്രി', 'നല്ല നാൾ' തുടങ്ങിയ തമിഴ് സിനിമകളിലും അവർ അഭിനയിച്ചു.
1980-കളുടെ അവസാനത്തോടെ അവർക്ക് ലഭിക്കുന്ന അവസരങ്ങൾ കുറഞ്ഞുതുടങ്ങി. ഈ സമയത്ത് സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി സഹവേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രം ഒതുങ്ങേണ്ടി വന്നു.
Also Read: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും നായിക; 223 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
/filters:format(webp)/indian-express-malayalam/media/media_files/2025/11/15/actress-viji-1-2025-11-15-15-20-36.jpg)
ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി വിജിയെ തേടിയെത്തുന്നത് 1990-കളുടെ മധ്യത്തിലാണ്. നടുവേദനയെ തുടർന്ന് ചെന്നൈയിലെ ഒരു വലിയ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌പൈനൽ കോർഡ് ശസ്ത്രക്രിയ പരാജയപ്പെട്ടു. ശസ്ത്രക്രിയയെത്തുടർന്ന് മുറിവിൽ അണുബാധയുണ്ടായി, തുടർന്ന് ദിവസങ്ങളോളം കടുത്ത പനി ബാധിച്ചു. രണ്ട് തവണ കൂടി ശസ്ത്രക്രിയകൾക്ക് വിധേയയായ വിജിക്ക് മൂന്ന് വർഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ സാധിച്ചില്ല. അവർ ഏതാണ്ട് പക്ഷാഘാതത്തിന്റെ വക്കിലായിരുന്നു.
Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ
പിന്നീട് തുടർ ശസ്ത്രക്രിയകളിലൂടെ അവർക്ക് ആരോഗ്യം വീണ്ടെടുത്ത് നടക്കാൻ സാധിച്ചെങ്കിലും സിനിമാലോകം അവരെ പൂർണ്ണമായും മറന്നിരുന്നു. അക്കാലത്ത്, നടൻ വിജയകാന്ത് ഇടപെട്ട് തന്റെ 'സിംഹാസനം' എന്ന സിനിമയിൽ വിജിയ്ക്ക് ഒരു വേഷം നൽകി.
/filters:format(webp)/indian-express-malayalam/media/media_files/2025/11/15/actress-viji-2025-11-15-15-19-55.jpg)
ദുരന്തങ്ങൾ അവസാനിച്ചിരുന്നില്ല. പരാജയപ്പെട്ട ഒരു പ്രണയം വിജിയെ ആഴത്തിൽ മുറിവേൽപ്പിച്ചു. വൈകാതെ അവർ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു. വിവാഹിതനും ചലച്ചിത്ര-ടെലിവിഷൻ സംവിധായകനുമായ എ.ആർ. രമേശുമായി വിജി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് രമേശ് വാഗ്ദാനം നൽകിയിരുന്നതായും എന്നാൽ പിന്നീട് പിന്മാറിയതായും വിജി ആരോപിച്ചു. 2000 നവംബർ 27-ന്, 34-ാം വയസ്സിൽ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ വെച്ച് വിജി തൂങ്ങിമരിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരു കുടുംബസുഹൃത്തിന്റെ പേജറിലേക്ക് അയച്ച ഓഡിയോ സന്ദേശത്തിൽ, തന്നെ ചതിച്ച എ.ആർ. രമേശാണ് മരണത്തിന് ഉത്തരവാദിയെന്ന് വിജി വ്യക്തമായി പേരെടുത്ത് പറഞ്ഞിരുന്നു.
വിജിയുടെ ആത്മഹത്യയെ തുടർന്ന്, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി രമേശും അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തും അറസ്റ്റിലായി. എന്നാൽ, 2005 ജൂലൈയിൽ ചെന്നൈ മഹിളാ കോടതി ഇവർ മൂവരെയും കുറ്റവിമുക്തരാക്കി. രമേശ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു എന്നതിന് തെളിവില്ലെന്നും, ജീവിതത്തിലെ തിരിച്ചടികൾ താങ്ങാൻ കഴിയാത്ത ഒരു "സെൻസിറ്റീവ് പെൺകുട്ടി" ആയിരുന്നു വിജി എന്നും കോടതി നിരീക്ഷിച്ചു.
Also Read: Kaantha Review: ആരും കയ്യടിക്കും ഈ നടിപ്പിൻ ചക്രവർത്തിയ്ക്ക്; ദുൽഖറിന്റെ കരിയർ ബെസ്റ്റ് പ്രകടനം, 'കാന്ത' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us