വിജയ്‌‌യെ പിന്തുണയ്ക്കാതിരുന്നത് രജനികാന്ത് പുറംനാട്ടുകാരനായതിനാൽ: ആരോപണവുമായി പിതാവ്

തമിഴ് നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് നേരെ രജനികാന്ത് കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

Vijay, വിജയ്, thalapathy Vijay, തളപതി വിജയ്, Vijay Father, വിജയ്‌യുടെ പിതാവ്, Rajinikanth, Rajanikanth, രജനികാന്ത്, രജിനികാന്ത്, Kamal Haasan, കമൽ ഹാസൻ, iemalayalam, ഐഇ മലയാളം

സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്‌യുടെ പിതാവ് എ.എ ചന്ദ്രശേഖർ. രജനീകാന്തും കമൽ ഹാസനും രാഷ്ട്രീയത്തിൽ ഒന്നിക്കണമെന്ന് ചന്ദ്രശേഖർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ അതിൽ ഖേദിക്കുന്നുവെന്നും രജനികാന്ത് പുറത്തുനിന്നു വന്ന ഒരാളാണെന്നും ചന്ദ്രശേഖർ പറഞ്ഞു. ഐബി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“വോട്ടുകൾ ഏകീകരിക്കപ്പെടുമ്പോൾ അവരുടെ ഐക്യം രാഷ്ട്രീയത്തിൽ സഹായിക്കുമെന്ന് എനിക്ക് തോന്നിയതിനാലാണ് ഞാൻ അവരെ പിന്തുണച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചില മാറ്റങ്ങൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, അവർ തമിഴരെക്കുറിച്ച് സംസാരിക്കുന്നതിനാൽ അവരുടെ സഖ്യത്തിലൂടെ മാറ്റം സംഭവിക്കുമെന്ന് എനിക്ക് തോന്നി,” അദ്ദേഹം പറഞ്ഞു.

Read More: സിനിമ സെറ്റിലെ അപകടം: കമലഹാസനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ്, രണ്ട് കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിർമാതാവ്

എന്നാൽ തമിഴ് നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് നേരെ രജനികാന്ത് കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“തമിഴ്‌നാട് എനിക്ക് എല്ലാം തന്നിട്ടുണ്ട്, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു നടന്ന വ്യക്തി (രജനീകാന്ത്) തമിഴ് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. മറ്റ് വ്യക്തികൾ (കമൽ) ഇതിനോട് പ്രതികരിക്കുന്നില്ല,” സി‌എ‌എയിലും പെരിയാർ വിഷയത്തിലും രജനീകാന്തിന്റെ അഭിപ്രായത്തെ പരാമർശിച്ച് എസ്എ ചന്ദ്രശേഖർ പറഞ്ഞു.” ഇരുവരും ഒന്നിക്കുമ്പോൾ എന്ത് സംഭവിക്കും?” അദ്ദേഹം ചോദിച്ചു.

വിജയ്‌യ്ക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ രജനികാന്തും കമൽ ഹാസനും തന്റെ മകനെ പിന്തുണയ്ക്കാതിരുന്നതിൽ ചന്ദ്രശേഖർ നിരാശ പ്രകടിപ്പിച്ചു.
“ഒരു തമിഴൻ ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോൾ അവന് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത മറ്റൊരു തമിഴൻ മനസിലാക്കും,” രജനികാന്ത് പുറത്തു നിന്ന് വന്ന ഒരാളാണെന്നും അതുകൊണ്ടാണ് അത് മനസിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു.

രജനീകാന്ത് ജന്മനാ ഒരു മറാഠിയാണ്, സിനിമകളിൽ അഭിനയിക്കാനുള്ള ആഗ്രഹം പൂർത്തീകരിക്കുന്നതിനായി ചെന്നൈയിലെത്തുന്നതിനുമുമ്പ് കർണാടകയിൽ വളർന്നു. തമിഴ്‌നാട്ടിലെ വിമർശകരും രാഷ്ട്രീയ നേതാക്കളും രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുമുതൽ അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു അത്.

തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തിൽ വിജയ് എപ്പോഴും പ്രതികരിച്ചിട്ടുണ്ടെന്നും അവർക്കൊപ്പം നിന്നിട്ടുണ്ടെന്നും ചന്ദ്രശേഖർ അവകാശപ്പെട്ടു.

“തൂത്തുക്കുടി വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ എന്റെ മകൻ സന്ദർശിച്ചിരുന്നു. രാത്രിയിൽ രഹസ്യമായി ആരേയും അറിയിക്കാതെ ബൈക്കിലാണ് അവൻ സ്ഥലത്തേക്ക് പോയയത്.” ഇരകളെ സന്ദർശിച്ചതിന് ശേഷം രജനീകാന്ത് നടത്തിയ അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം പരിഹസിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijays father attacks rajinikanth over his politics

Next Story
സിനിമ സെറ്റിലെ അപകടം: കമലഹാസനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ്, രണ്ട് കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിർമാതാവ്Indian 2 movie, Indian 2 film set, Indian 2 film set accident, Indian 2 film set death toll, Crane accident on set of Indian 2, crane accident, accident on kamal haasan set, crane accident at kamal haasan set, kamal haasan indian 2, S. Shankar, Poonamallee, lyca production, lyca production subaskaran, Rs 2 crore compensation, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com