യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യോശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വസതിയിൽ നിന്ന് 60 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. അഭിരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു
ഇന്നലെ രാത്രിയാണ് വിജയ് യേശുദാസിന്റെ ഭാര്യ പൊലീസിൽ പരാതി നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണത്തിനു പുറമെ വജ്രവും മോഷണം പോയതിൽ ഉൾപ്പെടുന്നുണ്ട്. വിജയ് യേശുദാസ് വിദേശത്തായതു കൊണ്ട് തിരിച്ചു വന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്.
മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതി പറയുന്നു. സമാനമായ രീതിയിൽ ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. 60 പവന്റെ സ്വർണവും മൂന്നര ലക്ഷത്തിന്റെ വജ്രവുമാണ് നഷ്ടമായത്.