ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിക്കുന്ന ‘വിജയ് സൂപ്പറും പൗർണമിയും’, ഷറഫുദ്ദീൻ ആദ്യമായി നായകനാവുന്ന ‘നീയും ഞാനും’ നാളെ റിലീസിനെത്തുന്നു. അനു സിതാരയാണ് ഷറഫുദ്ദീന്റെ നായികയായെത്തുന്നത്.

‘മന്ദാര’ത്തിനു ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. ‘സണ്‍ഡേ ഹോളിഡേ’യ്ക്ക് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ‘ബൈസിക്കള്‍ തീവ്സ്’, ‘സണ്‍ഡേ ഹോളിഡേ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ്‌ ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഐശ്വര്യലക്ഷ്മി ആദ്യമായി ആസിഫിന്റെ നായികയായെത്തുകയാണ്. ഇവര്‍ക്കൊപ്പം ബാലു വര്‍ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്, അജു വര്‍ഗീസ്, ദര്‍ശന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഒരു പ്രണയകഥ പറയുന്ന ചിത്രം കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യം വെയ്ക്കുന്ന ഒരു ഫീൽഗുഡ് മൂവിയാണ്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’ നിർമ്മിക്കുന്നത്. സിദ്ധിഖ്,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more: ‘വിജയ് സൂപ്പറും പൗർണമിയും’ ടീസർ

പ്രണയം സാഹസികമാവുമ്പോൾ

ഒരു സാഹസിക പ്രണയകഥയുമായാണ് സംവിധായകൻ എ.കെ സാജൻ എത്തുന്നത്. ‘നീയും ഞാനും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും എ കെ സാജൻ തന്നെയാണ്. കൊമേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ദീൻ ആദ്യമായി നായകനായെത്തുന്ന ചിത്രത്തിൽ അനുസിതാരയാണ് നായിക. ഒരു പ്രധാന റോളിൽ സിജു വിത്സനും ചിത്രത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ, അജു വർഗീസ്, ഷഹീൻ സാദിഖ്, സാദിഖ്, സുരഭി, സോഹൻ സീനുലാൽ, കലാഭവൻ ഹനീഫ്, സുധി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ആഷ്‌ലി എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളിൽ കടന്നുവരുന്ന രണ്ട്‌ പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹരിനാരായണൻ, സലാവുദ്ദീൻ കേച്ചേരി എന്നിവരുടെ ഗാനങ്ങൾക്ക് വിനു തോമസാണ് ഈണം പകരുന്നു. ക്ലിന്റോ ആന്റണി ഛായാഗ്രഹണവും അഖിൽ എഡിറ്റിംഗും നിർവ്വഹിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ