ദളപതി വിജയ്‌യുടെ മകൻ സഞ്ജയ് വിജയ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലാണ് സഞ്ജയ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. സഞ്ജയുടെ ഗ്രാജുവേഷൻ ചടങ്ങിൽനിന്നുളള വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഗ്രാജുവേഷൻ ചടങ്ങിൽ സഞ്ജയുടെ കുഞ്ഞനുജത്തി ദിവ്യ സാഷയും പങ്കെടുത്തു. സ്റ്റേജിലെത്തി സഞ്ജയ്ക്ക് പൂമാല അണിയിച്ചാണ് ദിവ്യ തന്റെ ചേട്ടന്റെ ഗ്രാജുവേഷൻ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചത്.

വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചു.

അതേസമയം, ‘ദളപതി 62’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് വിജയ്. എ.ആര്‍.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും താടിയിലുമെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷും വരലക്ഷ്‌മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ