scorecardresearch

അണിഞ്ഞൊരുങ്ങി 'സുന്ദരിയായി' സേതുപതി; ഹിറ്റടിക്കാന്‍ കൂട്ടിന് ഫഹദ് ഫാസിലും

ശില്‍പ എന്ന സ്ത്രീ കഥാപാത്രത്തെയാണ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ശില്‍പ എന്ന സ്ത്രീ കഥാപാത്രത്തെയാണ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

author-image
WebDesk
New Update
അണിഞ്ഞൊരുങ്ങി 'സുന്ദരിയായി' സേതുപതി; ഹിറ്റടിക്കാന്‍ കൂട്ടിന് ഫഹദ് ഫാസിലും

വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിന്റെ 96 തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇതിനിടെയാണ് മറ്റൊരു ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സേതുപതി പുറത്തുവിട്ടിരിക്കുന്നത്. ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ഡീലക്സ്' എന്ന ചിത്രത്തിലാണ് പുതിയ പരീക്ഷണ വേഷത്തില്‍ സേതുപതി എത്തുന്നത്. ശില്‍പ എന്ന സ്ത്രീ കഥാപാത്രത്തെയാണ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Advertisment

സേതുപതിയെ കൂടാതെ ഫഹദ് ഫാസില്‍, സാമന്ത, ഗായത്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സേതുപതിയാണോ ഫഹദ് ഫാസിലാണോ നായക കഥാപാത്രമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 'അനീതി കഥൈഗള്‍' എന്നായിരുന്നു ചിത്രത്തിന് നേരത്തേ പേരിട്ടിരുന്നത്. യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴില്‍ ഫഹദിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. 'വേലൈക്കാരന്‍' എന്ന ആദ്യ തമിഴ് ചിത്രം വേണ്ടത്ര വിജയം കണ്ടിരുന്നില്ല.

വിജയ് സേതുപതി-തൃഷ താരജോഡി ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 96 നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Vijay Sethupathi Fahad Fazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: