ചെന്നൈ: കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് പേട്ട. വന്‍ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ചിത്രത്തിലെ ആദ്യഗാനം പുറത്തെത്തിയതിന് പിന്നാലെ ഹിറ്റായി മാറിയിരുന്നു.
ജിഗര്‍തണ്ട,പിസ,ഇരൈവി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. കാര്‍ത്തിക്ക് സുബ്ബരാജ് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന സിനിമയാണ് പേട്ട. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. രജനി ചിത്രത്തിന് വേണ്ടി വ്യത്യസ്തമാര്‍ന്നൊരു പ്രമേയം തന്നെയാണ് കാര്‍ത്തിക്ക് അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ തലൈവര്‍ക്കൊപ്പം അണിനിരക്കുന്നത്.
.@VijaySethuOffl as #Jithu#PettaCharacterPoster@rajinikanth @karthiksubbaraj @anirudhofficial @Nawazuddin_S @SimranbaggaOffc @trishtrashers @SasikumarDir pic.twitter.com/q8bqZNHERo
— Sun Pictures (@sunpictures) December 4, 2018
ചിത്രത്തിൽ വിജയ് സേതുപതി വില്ലനായാണ് എത്തുന്നത്. ‘ജിത്തു’ എന്നാണ് കഥാപാത്രത്തിന്റെ പേര്. തോക്കേന്തി നില്‍ക്കുന്ന സേതുപതി കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സൺപിക്ചേർസിന്റെ ബാനറിൽ കലാനിധിമാരനാണ് പേട്ട നിർമിക്കുന്നത്. നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ, സിമ്രാൻ, തൃഷ, മേഘ ആകാശ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.