സ്ക്രീനിലും സ്ക്രീനു പുറത്തും ഒരുപോലെ ആരാധകർ നെഞ്ചിലേറ്റുന്ന താരങ്ങളിലൊരാളാണ് വിജയ് സേതുപതി. ആരാധകരോടുള്ള ഇടപെടലുകൾ കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടുമെല്ലാം നിരവധി തവണ വിജയ് സേതുപതി വാർത്തകളിലെ താരമായിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ സഹപ്രവർത്തകന്റെ ദുരിതങ്ങൾക്കു മുന്നിൽ കനിവിന്റെ ആൾരൂപമായി മാറുകയാണ് തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവൻ.

തമിഴിലെ ഹാസ്യതാരമായ ലോകേഷ് ബാബുവിനാണ് സഹായഹസ്തവുമായി വിജയ് സേതുപതി എത്തിയത്. സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന ലോകേഷ് ആശുപത്രി ചെലവിനു പോലും പണമില്ലാതെ വിഷമിക്കുന്ന കാര്യമറിഞ്ഞ സേതുപതി ആശുപത്രിയിലെത്തി നടനെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ കയ്യടികൾ നേടുന്നത്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ വിജയ് സേതുപതിയ്ക്ക് ഒപ്പം ലോകേഷ് ബാബുവും അഭിനയിച്ചിരുന്നു.

Read more: ഉമ്മയാണ് സാറേ ഇവന്റെ മെയിൻ; വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തുകിട

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook