വിജയ് സേതുപതിയ്ക്കൊപ്പം ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘സൂപ്പര്‍ ഡീലക്സ്’. ചിത്രത്തില്‍ ട്രാൻസ്ജെൻഡർ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.
‘സൂപ്പർ ഡീലക്സി’ലെ വിജയ് സേതുപതിയുടെ ട്രാൻസ്ജെൻഡർ വേഷത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ശിൽപ്പ’ എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് കിടു ഗെറ്റപ്പിലാണ് വിജയ് സേതുപതിയെത്തുന്നത്.
#SuperDeluxeDaMovie Color Grading done @VijaySethuOffl @Samanthaprabhu2 @thisisysr #FahadhFaasil #Mysskin @nirav_dop #PSVinoth @onlynikil @SGayathrie @mirnaliniravi @meramyakrishnan @actorashwanth @just_cut_it @AravindSe7en @gopiprasannaa @tylerdurdenand1 @Emadhi161 @itisthatis pic.twitter.com/ctOc34BfZ4
— Balaji Gopal (@gopalbalaji) September 4, 2018
ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്സി’ൽ സാമന്തയാണ് നായിക. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്കിനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് നാല്പതുകാരനായ വിജയ് സേതുപതി. തമിഴരുടെ സ്വന്തം ‘മക്കള്‍ സെല്‍വന്റെ’ ട്രാൻസ്ജെന്‍ഡര്‍ വേഷം കാണാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.