തമിഴകത്തിന്റെ മക്കൾ സെൽവനാണ് വിജയ് സേതുപതി. ഓരോ ദിവസം കഴിയുന്പോറും ആ പേരിന് താൻ ഏറ്റവും യോഗ്യനാണെന്ന് വിജയ് സേതുപതി തെളിയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ ട്രാൻസ്ജെൻഡേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ വിജയ് സേതുപതി പങ്കെടുത്ത് സംസാരിച്ചതു കേട്ടാൽ താരത്തെ സല്യൂട്ട് അടിച്ചുപോകും. ട്രാൻസ്ജെൻഡേഴ്സിനെ ദൈവശാപം കിട്ടി പിറന്നവരാണെന്ന് പറയുന്ന സമൂഹത്തോട് അവർ ദൈവത്തിന്റെ രൂപങ്ങളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.

ട്രാൻസ്ജെൻഡേഴ്സിൽനിന്നും നിരവധി കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ട്. ഒരു മനുഷ്യനെ ജാതിയോ മതമോ നോക്കാതെ എങ്ങനെ സ്നേഹിക്കണമെന്ന് ട്രാൻസ്ജെൻഡേഴ്സിനെ നോക്കി പഠിക്കണം. ട്രാൻസ്ജെൻഡേഴ്സ് ആയിട്ടാണ് പുതിയ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. അതിൽ അഭിനയിച്ചതിനുശേഷം എനിക്ക് നിങ്ങളോടുളള മതിപ്പും സ്നേഹവും കൂടി. സമൂഹത്തിൽ നിങ്ങളും ഉയർന്നുവരണം. അതിന് നിങ്ങൾ തന്നെ പോരാടണം. ഇനിയും നിങ്ങൾ ഉയരങ്ങളിലെത്തുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്- വിജയ് പറഞ്ഞു.

സമൂഹത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ മാറ്റിനിർത്താൻ ശ്രമിക്കുമ്പോൾ വേദിയിൽ അവരെ ചേർത്തുനിർത്തിയാണ് വിജയ് അവരെക്കുറിച്ച് പറഞ്ഞത്. മറ്റേതു നടനും ചെയ്യാൻ മടിച്ചുനിൽക്കുന്ന കാര്യമാണിത്. ഇടയ്ക്ക് വേദിയിൽ കുഴഞ്ഞുവീണ ട്രാൻസ്ജെൻഡേഴ്സിനെ സഹായിക്കാനും വിജയ് ഓടിയെത്തി. ആരോഗ്യം വീണ്ടെടുത്ത് വേദിയിൽ തിരികെയെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ താങ്ങിപ്പിടിച്ച് അവരെ സംസാരിക്കാനും വിജയ് സഹായിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ