‘നാനും റൗഡി’ എന്ന ചിത്രത്തിലൂടെ അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു വിജയ് സേതുപതിയുടെ മകന്‍ സൂര്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അച്ഛന്റെ ഏറ്റവും പുതിയ ചിത്രം ‘സിന്ധുബാദി’ല്‍ ശക്തമായൊരു കഥാപാത്രവുമായി സൂര്യ എത്തുന്നു.

വിജയ് സേതുപതിയും സൂര്യയും കാട്ടില്‍ നിന്ന് പരസ്പരം ഇടികൂടി മകനെ ഇടിച്ച് അവന്റെ കൈ പൂട്ടി മുടിപിടിച്ച് വലിച്ച് കീഴ്‌പ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന ആരും ആദ്യമൊന്ന് പകയ്ക്കും. ഇത് സിനിമയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് മനസിലാകാതെ നില്‍ക്കുമ്പോഴാണ് ട്വിസ്റ്റ്. മകനെ ചേര്‍ത്തു നിര്‍ത്തി സ്‌നേഹത്തോടെ അവന്റെ കവിളില്‍ അച്ഛന്റെ വക ഒരു ഉമ്മ.

സിനിമയെ കടത്തി വെട്ടുന്ന അഭിനയമാണ് ഇരുവരും കാഴ്ച വച്ചിചിരിക്കുന്നത്. അച്ഛനും മകനും അക്ഷരാര്‍ത്ഥത്തില്‍ മത്സരിച്ച് അഭിനയിക്കുകയാണ് ഈ രംഗത്തില്‍.

ആക്ഷന്‍ ചിത്രമായ ‘സിന്ധുബാദ്’ സംവിധാനം ചെയ്യുന്നത് അരുണ്‍ കുമാറാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശത്ത് രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മാസ് ചിത്രമായിരിക്കും ‘സിന്ധുബാദ്’.

ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്നതാണ് പുതിയ ചിത്രം. ഇരുവരും ഒരുമിച്ച ‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഈ മാജിക് ആവര്‍ത്തിക്കാനായാണ് ഇരുവരും വീണ്ടുമെത്തുന്നത്.

Read More: വിദേശ മണ്ണില്‍ മാസ് കാട്ടി വിജയ് സേതുപതി; ‘സിന്ധുബാദ്’ ടീസര്‍

അഞ്ജലിയാണ് ‘സിന്ധുബാദി’ല്‍ വിജയ് സേതുപതിയുടെ നായിക. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്.

രജനികാന്ത് നായകാനയെത്തിയ ‘പേട്ട’യാണ് അവസാനമായി സേതുപതി സ്‌ക്രീനിലെത്തിയ ചിത്രം. പേട്ടയും സേതുപതി അവതരിപ്പിച്ച ജിത്തു ഭായ് എന്ന വില്ലനും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്സിന്റെ ടീസറും പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രത്തിന്റെ ടീസറും പുറത്ത് വന്നത്. മാസ് ആക്ഷന്‍ ചിത്രമായിരിക്കും ‘സിന്ധുബാദ്’ എന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook