scorecardresearch

'ലാഭം' കൊയ്യാന്‍ വിജയ്‌ സേതുപതി: പുതിയ ചിത്രത്തില്‍ നിര്‍മ്മാതാവായും എത്തുന്നു

Vijay Sethupathi Shruti Haasan movie Laabam starts rolling: എസ് പി ജനനാഥന്‍ സംവിധനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നതും വിജയ്‌ സേതുപതി തന്നെയാണ്. ബിജു വിശ്വനാഥ് സംവിധാനം ചെയ്ത 'ഓറഞ്ച് മിട്ടായി' (2014) എന്ന ചിത്രത്തിലൂടെയാണ് വിജയ്‌ സേതുപതി നിര്‍മ്മാണരംഗത്ത്‌ എത്തിയത്

Vijay Sethupathi Shruti Haasan movie Laabam starts rolling: എസ് പി ജനനാഥന്‍ സംവിധനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നതും വിജയ്‌ സേതുപതി തന്നെയാണ്. ബിജു വിശ്വനാഥ് സംവിധാനം ചെയ്ത 'ഓറഞ്ച് മിട്ടായി' (2014) എന്ന ചിത്രത്തിലൂടെയാണ് വിജയ്‌ സേതുപതി നിര്‍മ്മാണരംഗത്ത്‌ എത്തിയത്

author-image
Entertainment Desk
New Update
Vijay Sethupathi Shruti Haasan Laabam starts rolling, Vijay Sethupathi, Shruti Haasan, Laabam, Vijay Sethupathi new movie, Vijay Sethupathi next, വിജയ്‌ സേതുപതി, ലാഭം,

Vijay Sethupathi Shruti Haasan Tamil Movie Laabam starts rolling

Vijay Sethupathi Shruti Haasan movie Laabam starts rolling: വിജയ്‌ സേതുപതിയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചലച്ചിത്രം 'ലാഭം' ആരംഭിച്ചു. എസ് പി ജനനാഥന്‍ സംവിധനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നതും വിജയ്‌ സേതുപതി തന്നെയാണ്. 7CS എന്റര്‍റൈന്‍മെന്റ് ആണ് സഹനിര്‍മ്മാതാക്കള്‍.

Advertisment

നടന്‍ ജഗപതി റാവുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്യാമറ രാംജി, സംഗീത ഡി ഇമ്മന്‍.  'ലാഭ'ത്തിന്റെ ചിത്രീകരണം എന്ന് ചെന്നൈയില്‍ ആരംഭിച്ചു.

ത്യാഗരാജന്‍ കുമാരരാജാ സംവിധാനം ചെയ്ത'സൂപ്പര്‍ ഡീലക്സ്' ആണ് വിജയ്‌ സേതുപതിയുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘സൂപ്പർ ഡീലക്സി’ൽ ശില്പ എന്ന ട്രാൻസ് വുമൺ കഥാപാത്രമായാണ് സേതുപതിയെത്തിയത്. വിജയ് സേതുപതിയ്ക്കും ഫഹദ് ഫാസിലിനുമൊപ്പം സാമന്ത അക്കിനേനി, മിഷ്‌കിൻ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജയ്‌ സേതുപതിയുടെ കഥാപാത്രത്തിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

Advertisment

Read More: Super Deluxe Review: അമ്പരപ്പിച്ച് ചിന്തിപ്പിച്ച് സൂപ്പര്‍ ഡീലക്‌സ്: സിനിമയല്ല ജീവിതമാണ്

Vijay Sethupathi, Vijay Sethupathi Dance, Vijay sethupathi funny dance, Vijay sethupathi viral video, Gayathri, Gayathrie , Super Deluxe, വിജയ് സേതുപതി, വൈറൽ വീഡിയോ വിജയ് സേതുപതി ‘സൂപ്പർ ഡീലക്സി’ൽ ശില്പ എന്ന ട്രാൻസ് വുമൺ കഥാപാത്രമായാണ് സേതുപതിയെത്തിയത്

എന്നാല്‍ തനിക്കേറെ പരിഭ്രാന്തി സമ്മാനിച്ചിരുന്നതാണ് 'സൂപ്പര്‍ ഡീലക്സി'ന്റെ ആദ്യ ഷെഡ്യൂൾ എന്നാണ് വിജയ് സേതുപതി പറഞ്ഞത്. സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാൻ തനിക്ക് സാധിക്കാറുണ്ടെങ്കിലും 'സൂപ്പർ ഡീലക്സി'ലെ അഭിനയം അത്ര ഈസി ആയിരുന്നില്ലെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

"എത്രയൊക്കെ നോക്കിയിട്ടും എനിക്ക് ശിൽപ്പയെന്ന കഥാപാത്രമായി മാറാൻ കഴിഞ്ഞില്ല. സാരിയും വിഗ്ഗുമെല്ലാം ധരിച്ചെങ്കിലും അഭിനയിക്കുമ്പോൾ എന്റെ മാനറിസങ്ങൾ തന്നെയാണ് പുറത്തുവരുന്നത്. എനിക്കും കഥാപാത്രത്തിനും ഇടയിൽ ഒരു മതിലുള്ളതു പോലെ, എനിക്കത് ബ്രേക്ക് ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. വല്ലാത്ത വിഷാദം സമ്മാനിക്കുന്ന അവസ്ഥയായിരുന്നത്. എന്റെ പെർഫോമൻസ് ശരിയാകുന്നില്ലെന്ന് സെറ്റിൽ എല്ലാവർക്കും മനസ്സിലാകുന്നുണ്ടെങ്കിലും എന്താണ് മിസ്സിംഗ് എന്ന കാര്യം ചൂണ്ടി കാണിച്ചു തരാൻ അവർക്കും സാധിച്ചില്ല. സംവിധായകൻ ഷെഡ്യൂൾ ബ്രേക്കിനു വിളിച്ചപ്പോൾ എനിക്കു ഭയമായിരുന്നു, ഞാൻ കാരണമാണോ ബ്രേക്ക് എടുക്കേണ്ടിവന്നതെന്ന്. എന്നെ മാറ്റാൻ പോവുകയാണോ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു," വിജയ് സേതുപതി പറഞ്ഞു. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സേതുപതി.

ബിജു വിശ്വനാഥ് സംവിധാനം ചെയ്ത 'ഓറഞ്ച് മിട്ടായി' (2014) എന്ന ചിത്രത്തിലൂടെയാണ് വിജയ്‌ സേതുപതി നിര്‍മ്മാണരംഗത്ത്‌ എത്തിയത്.  തുടര്‍ന്ന് 'ജംഗ', മേര്‍ക്ക് തോടര്‍ച്ചി മാലൈ' എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.  വിജയ്‌ സേതുപതി, ആശ്രിതാ, രമേശ്‌ തിലക് എന്നിവര്‍ അഭിനയിച്ച 'ഓറഞ്ച് മിട്ടായി' ബുസാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Vijay Sethupathi Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: