ആരാധകനായി നിലത്തിരുന്നു, കവിളിൽ ഉമ്മവച്ച് വിജയ് സേതുപതിയുടെ സെൽഫി

വിജയ് സേതുപതി മറ്റു നടന്മാരിൽനിന്നും വ്യത്യസ്തനാവുന്നതിന്റെ മറ്റൊരു തെളിവ്

സിംപ്ലിസിറ്റിയാണ് വിജയ് സേതുപതിയെ മക്കൾ സെൽവനാക്കി മാറ്റിയത്. ആരാധകരോടുളള വിജയ് സേതുപതിയുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കിൽ താനില്ല എന്നു എപ്പോഴും പറയുന്ന വിജയ് സേതുപതി തന്റെ പ്രവൃത്തികളിലും അത് പ്രകടമാക്കാറുണ്ട്. ആരാധകനോടൊപ്പം ഫോട്ടോയെടുക്കാനായി നിലത്തിരുന്ന വിജയ് സേതുപതിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read More: ഇത്ര സിംപിളാണോ വിജയ് സേതുപതി; അതിശയിപ്പിക്കുന്ന കാഴ്ച!

അംഗവൈകല്യമുളള ആരാധകനൊപ്പം ഫോട്ടോയെടുക്കാനാണ് വിജയ് നിലത്തിരുന്നത്. നിലത്തിരുന്ന വിജയ് ആരാധകന്റെ ഫോൺ കൈയ്യിൽ വാങ്ങി. അതിനുശേഷം ആരാധകന്റെ കവിളിൽ ഉമ്മവച്ച് സെൽഫിയെടുക്കുകയും ചെയ്തു. ഇതാണ് തങ്ങളുടെ മക്കൾ സെൽവനെന്ന് പറഞ്ഞാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. താഴ്മയുളള വ്യക്തിയാണ് വിജയ് സേതുപതിയെന്നും മറ്റു താരങ്ങളിൽനിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇതാണെന്നും ചിലരുടെ കമന്റ്.

അതേസമയം, ചിത്രം പകർത്തിയത് എവിടെയാണെന്നതിനക്കുറിച്ച് വിവരമില്ല. കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ പിറന്നാളായിരുന്നു. ആരാധകർക്കൊപ്പമാണ് വിജയ് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിജയ് തന്റെ കടുത്ത ആരാധകനെ കണ്ടുമുട്ടിയതെന്നും ഒപ്പം സെൽഫി പകർത്തിയതെന്നും സൂചനയുണ്ട്.

ഷൂട്ടിങ് സെറ്റിൽ വിജയ് നിലത്തിരിക്കുന്ന ചിത്രങ്ങളും വിജയ് സേതുപതിയെ ഉമ്മ വയ്ക്കുന്ന ആരാധകന്റെ ചിത്രവും ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay sethupathi selfie with his fan photo viral

Next Story
ജെമിനി ഗണേശനോ ദുല്‍ഖറോ! ചിത്രം വൈറലാകുന്നുDulquer Salmaan, Gemini Ganesan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express