Latest News

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ്‌ സേതുപതി മാജിക്: ‘സീതാക്കാതി’

എൺപതുവയസ്സുകാരനായ ഒരു നാടകനടന്റെ വേഷമാണ് ചിത്രത്തിൽ വിജയ് സേതുപതിക്ക്

seethakathi, seethakathi film, seethakathi movie, seethakathi movie release, seethakathi movie release date, seethakathi movie review, seethakathi vijay sethupathi, സീതാകാതി, സീതാകാതി റിലീസ്, വിജയ്‌ സേതുപതി, വിജയ്‌ സേതുപതി ചിത്രങ്ങള്‍, വിജയ്‌ സേതുപതി സിനിമകള്‍, തമിഴ് സിനിമ, പ്രണയ ചിത്രം, കാതലേ കാതലേ, കാതലേ കാതലേ വരികള്‍, കാതലേ കാതലേ കരോക്കെ, kathale kathale lyrics, kathale kathale karoke, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Vijay Sethupathi Seethakathi Movie Release

വിജയ് സേതുപതിയെന്ന തമിഴരുടെ സ്വന്തം ‘മക്കള്‍ സെല്‍വന്‍’ തന്റെ അഭിനയപ്രതിഭയാൽ ഭാഷകളുടെ അതിരുകൾക്ക് അപ്പുറത്തേക്ക് വളർന്ന താരമാണ്. തമിഴകത്തോളം തന്നെ ആരാധകർ വിജയ് സേതുപതിക്ക് മലയാളികൾക്കിടയിലുമുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘സീതാക്കാതി’ ഡിസംബർ 20ന് റിലീസിനെത്തുകയാണ്.

തന്റെ 40-ാം പിറന്നാൾ വേളയിലാണ് ‘സീതാക്കാതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വിജയ് സേതുപതി ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുന്നത്. വിജയ്‌യുടെ 25-ാമത്തെ ചിത്രമാണ് ‘സീതാക്കാതി’. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ് എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ നിർവ്വഹിച്ചിരിക്കുന്നത് ഓസ്കര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവർ ചേർന്നാണ്.

“‘സീതാക്കാതി’ എനിക്കേറെ സന്തോഷം തരുന്ന പ്രൊജക്റ്റുകളിൽ ഒന്നാണ്. 25-ാം ചിത്രം എന്ന രീതിയിലും ‘സീതാക്കാതി’ എന്നെ തേടിയെത്തിയതിൽ സന്തോഷമുണ്ട്. പക്ഷേ ചിത്രത്തിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ല, വലിയൊരു ചലഞ്ചാണ് ചിത്രമെനിക്കു സമ്മാനിക്കുന്നത്. ഈ സിനിമയിൽ 40 മിനിറ്റ് മാത്രമേ ഞാൻ ഉള്ളൂ. പക്ഷേ, ഏറെ ഗൗരവമുള്ളൊരു വേഷം തന്നെയാണ് ചിത്രത്തിൽ. ആ 40 മിനിറ്റിന്റെ ഇംപാക്റ്റ് ആണ് ബാക്കി സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കൊമേർഷ്യൽ ശൈലിയിലുള്ള സിനിമ തന്നെയാണ് ‘സീതാക്കാതി’ എങ്കിലും നമ്മൾ സ്ഥിരം കാണുന്ന പാറ്റേണിലല്ല സിനിമ മുന്നോട്ട് പോകുന്നത്,” പുതിയ ചിത്രത്തെ കുറിച്ച് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറയുന്നു.

വ്യത്യസ്ത മേക്കോവറിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മേയ്ക്കപ്പിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘സീതാക്കാതി’.”ആദ്യമൊക്കെ മേക്കപ്പ് സെക്ഷൻ ബോറായി തോന്നിയിരുന്നു. പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റുകളുമായി ഞാൻ സൗഹൃദത്തിലായി. മേക്കപ്പ് എല്ലാം പൂർത്തിയായി എന്നെ ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ, ഞാനെന്നെ തന്നെ തൊട്ടുനോക്കി. ഒരു പ്രായമായ മനുഷ്യനായാണ് എനിക്കെന്നെ ഫീൽ ചെയ്തത്,” ഷൂട്ടിങ്ങിനിടെയുള്ള അനുഭവങ്ങൾ സേതുപതി പങ്കുവയ്ക്കുന്നു.

ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാർവ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാക്കാതി’യിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Read more: ഞെട്ടിക്കുന്ന മേക്കോവറിൽ വിജയ് സേതുപതി; ‘സീതാകാത്തി’യുടെ മേക്കിങ് വീഡിയോ

വിജയ് സേതുപതിക്ക് മികച്ച ചിത്രങ്ങളും വേഷങ്ങളും സമ്മാനിച്ചൊരു വർഷമാണ് 2018. മണിരത്നം ചിത്രം ‘ചെക്ക ചിവന്ത വാനം’, രജനീകാന്ത് ചിത്രം ‘പേട്ട’ എന്നിവയിലൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സേതുപതിയുടെ കരിയറിൽ അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച മറ്റൊരു ചിത്രമായിരുന്നു ’96’. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പാതിവഴിയിൽ വഴിമുട്ടിയ ചിത്രത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സേതുപതി തിയേറ്ററുകളിൽ എത്തിക്കുകയായിരുന്നു. ചിത്രത്തിലെ റാം എന്ന കഥാപാത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. 2018 അവസാനിക്കാൻ പോകുമ്പോൾ കരിയറിലെ തന്നെ വേറിട്ടൊരു കഥാപാത്രം കൂടി ആരാധകർക്കു മുന്നിലെത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

ഇനിയും പത്തോളം ചിത്രങ്ങളാണ് വിജയ്‌ സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ്‌ ട്രാൻസ്‌ജെന്‍ഡര്‍ വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്‌’, ‘ഇടം പൊരുൾ യവള്‍’, മണിരത്‌നത്തിന്റെ പേരിടാത്ത ചിത്രം എന്നിവ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നി അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍. ‘സൈ റാ നരസിംഹ റെഡ്‌ഡി’ എന്ന തെലുങ്ക് ബിഗ് ബജറ്റ് സിനിമയിൽ ചിരഞ്ജീവിക്കൊപ്പം അദ്ദേഹം എത്തുന്നു. അഭിലാഷ് അപ്പുക്കുട്ടൻ സംവിധാനം ചെയുന്ന ‘ജാലിയന്‍വാലാ ബാഗ്’ ആണ് മലയാള ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay sethupathi seethakathi movie release

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com