scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മക്കള്‍ സെല്‍വന്റെ സമ്മാനം

ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്നതാണ് പുതിയ ചിത്രം

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വിജയ് സേതുപതിയുടെ സമ്മാനം. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടാണ് മക്കള്‍ സെല്‍വന്‍ ജന്മദിനാഘോഷം കൊഴുപ്പിച്ചിരിക്കുന്നത്. ‘സിന്ദുബാദ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്നതാണ് പുതിയ ചിത്രം. ഇരുവരും ഒരുമിച്ച ‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഈ മാജിക് ആവര്‍ത്തിക്കാനായാണ് ഇരുവരും വീണ്ടുമെത്തുന്നത്.

അഞ്ജലിയാണ് ‘സിന്ദുബാദി’ല്‍ വിജയ് സേതുപതിയുടെ നായിക. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്.

രജനികാന്ത് നായകാനയെത്തിയ ‘പേട്ട’യാണ് അവസാനമായി സേതുപതി സ്‌ക്രീനിലെത്തിയ ചിത്രം. പേട്ടയും സേതുപതി അവതരിപ്പിച്ച ജിത്തു ഭായ് എന്ന വില്ലനും പ്രേക്ഷകരുടെ കയ്യടി നേടി മുന്നേറുമ്പോഴാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വരുന്നത്. മാസ് ആക്ഷന്‍ ചിത്രമായിരിക്കും ‘സിന്ദുബാദ്’ എന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vijay sethupathi reveals first look poster of new film