scorecardresearch

ഈ മനുഷ്യന് വയസ്സാവാത്തതെന്താ? : നാഗാർജുനയെ പുകഴ്ത്തി വിജയ് സേതുപതി

"ഞാൻ ചെറിയ പ്രായത്തിൽ ടിവിയിൽ കണ്ട അതേ പോലെ തന്നെ ഇരിക്കുന്നു അദ്ദേഹം ഇപ്പോഴും. നാളെ എന്റെ പേരക്കുട്ടികൾ വന്നാലും അദ്ദേഹം ഇങ്ങനെ തന്നെയിരിക്കുമെന്ന് തോന്നുന്നു,"

"ഞാൻ ചെറിയ പ്രായത്തിൽ ടിവിയിൽ കണ്ട അതേ പോലെ തന്നെ ഇരിക്കുന്നു അദ്ദേഹം ഇപ്പോഴും. നാളെ എന്റെ പേരക്കുട്ടികൾ വന്നാലും അദ്ദേഹം ഇങ്ങനെ തന്നെയിരിക്കുമെന്ന് തോന്നുന്നു,"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nagarjuna Vijay Sethupathi

ഇന്നും യുവത്വം കാത്തൂസൂക്ഷിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന. 66-ാം വയസ്സിലും കൃത്യമായ ദിനചര്യയിലൂടെയും വ്യായാമത്തിലൂടെയും തന്റെ ശരീരസൗന്ദര്യം നിലനിർത്തുന്നതിൽ ശ്രദ്ധാലുവായ നാഗാർജുനയുടെ ഫിറ്റ്നസ്സ് ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ, താരത്തിന്റെ എവർഗ്രീൻ ലുക്കിനെക്കുറിച്ച് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisment

Also Read: ലാൽ സാറിന്റെ ഓട്ടോഗ്രാഫ് ഞാൻ ഓഫീസിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്: വിജയ് സേതുപതി

മലയാളം, തെലുങ്ക്, തമിഴ് ബിഗ് ബോസ് പതിപ്പുകളുടെ അവതാരകരായ മോഹൻലാൽ, നാഗാർജുന, വിജയ് സേതുപതി എന്നിവർ ഒന്നിച്ച് വേദിയിലെത്തിയപ്പോഴാണ് നാഗാർജുനയുടെ യുവത്വത്തെക്കുറിച്ച് വിജയ് സേതുപതി വാചാലനായത്. ചൊവ്വാഴ്ച ചെന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വെച്ച് നടന്ന  ജിയോഹോട്ട്‌സ്റ്റാറിന്റെ സൗത്ത് അണ്‍ബൗണ്ട് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

"ഒരു ജെന്റിൽമാൻ ആണ് നാഗ് സാർ.  ഇദ്ദേഹത്തിന് വയസ്സാവാത്തത് എന്താണെന്ന് മനസ്സിലാവുന്നില്ല. ആന്റി ഏജിംഗിനെ കുറിച്ച് ധാരാളം റിസർച്ചുകളൊക്കെ നടക്കുന്നുണ്ട് ഇന്ന്. ഇദ്ദേഹത്തെ കൂട്ടികൊണ്ടുപോയി റിസർച്ച് ചെയ്യൂ. അടിമുടി ഹാൻഡ്സം ആണ് ഈ മനുഷ്യൻ. എപ്പോഴും ഒരു കൂൾ വൈബാണ്  ഇദ്ദേഹത്തിന്. ഞാൻ ചെറിയ പ്രായത്തിൽ ടിവിയിൽ കണ്ട അതേ പോലെ തന്നെ ഇരിക്കുന്നു അദ്ദേഹം ഇപ്പോഴും. ഞാൻ വളർന്നു, സാറിനൊരു മാറ്റമില്ല. നാളെ എന്റെ പേരക്കുട്ടികൾ വന്നാലും അദ്ദേഹം ഇങ്ങനെ തന്നെയിരിക്കുമെന്ന് തോന്നുന്നു,"വിജയ് സേതുപതിയുടെ വാക്കുകളിങ്ങനെ. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ  മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് വേദിയിൽ ആദരിക്കുകയും ചെയ്തു. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

Vijay Sethupathi Nagarjuna Akkineni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: