തമിഴകത്തെ ശ്രദ്ധേയരായ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി ഇന്ന്. വേറിട്ടൊരു വഴിയിലൂടെ സഞ്ചരിച്ച് തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത നടൻ. മക്കൾ സെൽവൻ എന്ന് തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് വിജയ് സേതുപതി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നര വീണ താടിയും മുടിയുമൊക്കെയായുള്ള താരത്തിന്റെ ലുക്ക് ആരാധകർക്കും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Vijay Sethupathi, Vijay Sethupathi photos, Vijay Sethupathi salt and pepper look

 

View this post on Instagram

 

#Laabam dubbing ☺️ @kalaiyarasananbu @aaru7cs #SPJhananathan @vijay_sethupathi_productions

A post shared by Vijay Sethupathi (@actorvijaysethupathi) on

 

View this post on Instagram

 

#AnnatheSethi from Today 5PM. #TughlaqDurbar @7_screenstudio @delhiprasad_deenadayal @govind_vasantha

A post shared by Vijay Sethupathi (@actorvijaysethupathi) on

സിനിമകളുടെ തിരഞ്ഞെടുപ്പു കൊണ്ടും തിരശ്ശീലയ്ക്ക് അപ്പുറത്തെ സാമൂഹികമായ ഇടപെടലുകൾ കൊണ്ടുമെല്ലാം ആരാധകരുടെ ഹൃദയം കവരാൻ കഴിഞ്ഞ ഒരു നടൻ കൂടിയാണ് വിജയ് സേതുപതി. താൻ തന്റെ ചിത്രങ്ങളെ കുറിച്ച് അമിത പ്രതീക്ഷകൾ കൊണ്ടു നടക്കാറില്ലെന്നും വിജയ പരാജയങ്ങളെ ഒരുപോലെ നോക്കി കാണാനാണ് ശ്രമിക്കുന്നതെന്നും വിജയ് സേതുപതി പറയുന്നു.

“എനിക്ക് സന്തോഷം നൽകുന്ന അല്ലെങ്കിൽ അഭിമാനം നൽകുന്ന ചിത്രമാണോ എന്നു മാത്രമാണ് ഞാൻ നോക്കുന്നത്. വിജയവും പരാജയവും ലാഭവും നഷ്ടവും സന്തോഷവും അസന്തുഷ്ടിയുമെല്ലാം ഒരേ പോലെയാണ് ഞാൻ പരിഗണിക്കുന്നത്,” ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.

വിജയിനൊപ്പം കൈകോർക്കുന്ന ‘മാസ്റ്റർ’ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അടുത്തതായി റിലീസിനെത്താനുള്ള ചിത്രം. ലോകേഷ് കനഗരാജാണ് ‘മാസ്റ്റർ’ എന്ന ചിത്രത്തിന്റ സംവിധായകൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോവുന്ന ‘മാസ്റ്ററി’ന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Read more: ഉമ്മയാണ് സാറേ ഇവന്റെ മെയിൻ; വിജയ് ചോദിച്ചു, വിജയ് സേതുപതി കൊടുത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook