ആക്ഷന്‍ പടവുമായി വിജയ് സേതുപതി വീണ്ടും. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സിന്ധുബാദി’ന്റെ ടീസര്‍ പുറത്തുവിട്ടു. സേതുപതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശത്ത് രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മാസ് ചിത്രമായിരിക്കും ‘സിന്ധുബാദ്’.
Read More: വീട്ടിൽ ടോയ്‌ലറ്റില്ല, അച്ഛനെതിരെ പരാതി നൽകി കൊച്ചുമിടുക്കി; അഭിനന്ദിച്ച് വിജയ് സേതുപതി
ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്നതാണ് പുതിയ ചിത്രം. ഇരുവരും ഒരുമിച്ച ‘പന്നയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഈ മാജിക് ആവര്‍ത്തിക്കാനായാണ് ഇരുവരും വീണ്ടുമെത്തുന്നത്.
അഞ്ജലിയാണ് ‘സിന്ധുബാദി’ല്‍ വിജയ് സേതുപതിയുടെ നായിക. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്.
Read Also: ‘നന്മ നിറഞ്ഞവന്‍ സേതുപതി’; വിജയ് സേതുപതി രണ്ട് വെളളക്കടുവകളെ ദത്തെടുത്തു
രജനികാന്ത് നായകാനയെത്തിയ ‘പേട്ട’യാണ് അവസാനമായി സേതുപതി സ്‌ക്രീനിലെത്തിയ ചിത്രം. പേട്ടയും സേതുപതി അവതരിപ്പിച്ച ജിത്തു ഭായ് എന്ന വില്ലനും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സിന്റെ ടീസറും പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രത്തിന്റെ ടീസറും പുറത്ത് വരുന്നത്. മാസ് ആക്ഷന്‍ ചിത്രമായിരിക്കും ‘സിന്ധുബാദ്’ എന്നാണ് സൂചന.