scorecardresearch

ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു: വിജയ് സേതുപതിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല

ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു: വിജയ് സേതുപതിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

മക്കള്‍ സെല്‍വന്‍, വിജയ് സേതുപതിയെ തമിഴ് ജനത സ്‌നേഹത്തോടെ വിളിക്കുന്ന പേരാണത്. അഭിനയത്തില്‍ മാത്രമല്ല, ജീവിത്തിലും അനുകരിക്കേണ്ട ഒരു വ്യക്തിത്വത്തിന് അറിഞ്ഞ് നല്‍കിയ പേര്. അഭിനയം കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും ജന ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍, മനുഷ്യന്‍.

വിജയ് സേതുപതി മലയാളത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ജയറാം നായകനാകുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി കൊച്ചിയില്‍ എത്തിയ സേതുപതി മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോള്‍ സിനിമാ സെറ്റില്‍ എത്തിയപ്പോള്‍ സ്വീകരിച്ചതിനെ കുറിച്ചുള്ള ജോളി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹൃദയസ്പര്‍ശിയാണ്.

‘വെറുതെയല്ല തമിഴ്‌നാട് മക്കള്‍, നിങ്ങളെ മക്കള്‍സെല്‍വം ആക്കിയത്ത്. വിജയ് സേതുപതി മനുഷ്യനല്ല, മനുഷ്യരൂപമുള്ള മാലാഖയാണെന്ന് ലെനിന്‍ ഭാരതി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല, പക്ഷെ ഇന്ന് ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു,’ എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ മാര്‍ക്കോണി മത്തായി’. ചിത്രത്തില്‍ ജയറാമിനോടൊപ്പം അഭിനയിക്കാനാണ് സേതുപതി കേരളത്തിലെത്തിയത്. സംവിധായകന്‍ സനില്‍ കളത്തില്‍,നിര്‍മ്മാതാവ് പ്രേമചന്ദ്രന്‍ എ ജി,ക്യാമറമാന്‍ സജന്‍ കളത്തില്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ,ആര്‍ട്ട് ഡയറക്ടര്‍ സാലു കെ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് വിജയ് സേതുപതിയെ സ്വീകരിച്ചത്.

സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ നായികയാവുന്നു. അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാര്‍ത്ഥ് ശിവ,സുധീര്‍ കരമന,മാമുക്കോയ,കലാഭവന്‍ പ്രജോദ്,സുനില്‍ സുഖദ,ശിവകുമാര്‍ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Read More: മക്കള്‍ സെല്‍വന്‍ മലയാള മണ്ണില്‍; മാര്‍ക്കോണി മത്തായിയില്‍ ജയറാമിനൊപ്പം

തോക്കിന് ചൂലിനോട് തോന്നിയ പ്രണയം എന്ന തല വാചകത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍,ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറുന്ന മത്തായി എന്ന സെക്യൂറിറ്റിക്കാരന് ഉണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ലോകം ഒറ്റക്കെട്ടായി അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്.

ഗോവ, ചെന്നൈ, ചങ്ങനാശ്ശേരി, ആലപ്പുഴ, എറണാക്കുളം എന്നിവിടങ്ങളിലാണ് മാര്‍ക്കോണി മത്തായി ചിത്രീകരിക്കുന്നത്. വിജയ്‌ സേതുപതി ഒരു ട്രാന്‍സ് വനിതയായി എത്തിയ ‘സൂപ്പര്‍ ഡീലക്സ്’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം.

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vijay sethupathi meets john paul

Best of Express