scorecardresearch

ലാൽ സാറിന്റെ ഓട്ടോഗ്രാഫ് ഞാൻ ഓഫീസിൽ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്: വിജയ് സേതുപതി

മോഹൻലാലിനോട് തനിക്കുള്ള ആരാധനയെ കുറിച്ച് വാചാലനായി വിജയ് സേതുപതി. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ  മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിക്കുകയും ചെയ്തു

മോഹൻലാലിനോട് തനിക്കുള്ള ആരാധനയെ കുറിച്ച് വാചാലനായി വിജയ് സേതുപതി. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ  മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിക്കുകയും ചെയ്തു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Union get together Mohanlal Vijay Sethupathi Nagarjuna

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി വിജയ് സേതുപതി. മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫ് തന്റെ ഓഫീസില്‍ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. ചൊവ്വാഴ്ച ചെന്നൈ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ വെച്ച് നടന്ന  ജിയോഹോട്ട്‌സ്റ്റാറിന്റെ സൗത്ത് അണ്‍ബൗണ്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. 

Advertisment

Also Read: Feminichi Fathima OTT Release: ഫെമിനിച്ചി ഫാത്തിമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

"ഞാൻ ലാൽ സാറിന്റെ വലിയ ആരാധകനാണ്. എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ലാൽ സാറിന്റെ ഓട്ടോഗ്രാഫ് വാങ്ങി ഞാനെന്റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്," വിജയ് സേതുപതിയുടെ വാക്കുകളിങ്ങനെ. 

Also Read: രണ്ടര ദശകത്തിന് ശേഷം ഒരുമിച്ച്; ഉണ്ണിയും ദേവകിയും; ചിത്രങ്ങൾ പങ്കുവെച്ച് ശോഭന

മലയാളം, തെലുങ്ക്, തമിഴ് ബിഗ് ബോസ് പതിപ്പുകളുടെ അവതാരകരായ മോഹൻലാൽ, നാഗാർജുന, വിജയ് സേതുപതി എന്നിവർ ഒന്നിച്ച് വേദിയിലെത്തിയപ്പോഴായിരുന്നു മോഹൻലാലിനോട് തനിക്കുള്ള ആരാധനയെ കുറിച്ച് വിജയ് സേതുപതി വാചാലനായത്.   ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ  മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിക്കുകയും ചെയ്തു. 

Also Read: എക്കോയിലെ കുര്യച്ചൻ; ജീവിതത്തിൽ ദുൽഖർ സൽമാൻ്റെയും രൺബീറിന്റെയും ഗുരു

അഭിമാനകരമായ ഫാല്‍ക്കെ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനായ നടനാണ് മോഹൻലാൽ എന്നായിരുന്നു നാഗാർജുനയുടെ വാക്കുകൾ. "ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റവും അര്‍ഹതയുള്ള മനുഷ്യനിലേക്കാണ് പുരസ്‌കാരമെത്തിയത്. ഈ മനുഷ്യന് എന്തും അനായാസം ചെയ്യാന്‍ സാധിക്കും," മോഹൻലാലിനെ പ്രശംസിച്ചുകൊണ്ട് നാഗാർജുന പറഞ്ഞു.

Also Read:  സ്വപ്നം യാഥാർത്ഥ്യമാക്കി രേണു സുധി; അധ്വാനത്തിന്റെ ഫലം, പുതിയ കാർ വീട്ടിലെത്തി

Vijay Sethupathi Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: