ദളപതി വിജയ് നായകനായ മാസ്റ്റർ സിനിമയിൽ ഭവാനി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് മക്കൾ സെൽവൻ വിജയ് സേതുപതി ആയിരുന്നു. ചിത്രത്തിൽ കോളേജ് അധ്യാപകനായ ജെഡി എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. വിജയുടെ സ്റ്റാർഡം നിറഞ്ഞ പാട്ടുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
വാത്തി കമിങ് എന്ന പാട്ട് സൂപ്പർ ഹിറ്റാവുകയും സോഷ്യൽ മീഡിയയിൽ ഈ പാട്ടിന് നിരവധി പേർ ചുവടുവയ്ക്കുകയും ചെയ്ത് നിരവധി വെർട്ടിക്കൽ വീഡിയോകൾ വൈറലാവുകയും ചെയ്തു. ഈ പാട്ടിന് വിജയ് സേതുപതി ഒരു സ്റ്റേജിൽ ചുവട് വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു സ്റ്റേജിൽ വച്ച് ആരാധാകർ പറഞ്ഞതിനെത്തുടർന്ന് ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വിജയ് സേതുപതിയെ വീഡിയോയിൽ കാണാം. മാസ്റ്ററിലെ നായകന്റെ പാട്ടിന് വില്ലൻ ചുവടു വയ്ക്കുന്ന ഈ വീഡിയോ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം മാസ്റ്ററിലെ പാട്ടുകളെല്ലാം സംവിധാനം ചെയ്തത് അനുരുദ്ധ് രവിചന്ദർ ആണ്. ഗാന ബാലചന്ദർ വരികളെഴുതിയ വാത്തി കമിങ് പാടിയത് അദ്ദേഹവും അനിരുദ്ധും ചേർന്നാണ്.