Latest News

സ്വാതന്ത്ര്യദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി

7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുള്ള താരമാണ് വിജയ് സേതുപതി. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ശില്‍പ്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തേയും സേതുപതി അവതരിപ്പിച്ചിരുന്നു. പിന്നാലെ താരം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് പിന്തുണ നല്‍കി കൊണ്ട് പല വേദികളിലും എത്തിയിരുന്നു.

ഇന്നലെ രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോല്‍ ചെന്നൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം വ്യത്യസ്തമായ രീതിയിലാണ് ആഘോഷത്തിന്റെ ഭാഗമായത്. 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുള്ള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഗിന്നസ് റെക്കോര്‍ഡാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയത് വിജയ് സേതുപതിയായിരുന്നു. തങ്ങള്‍ക്ക് പിന്തുണ അറിയിച്ചെത്തിയ സേതുപതിയ്ക്ക് പരിപാടിയുടെ സംഘാടകര്‍ നന്ദി പറഞ്ഞു. ലിംഗസമത്വത്തെ കുറിച്ച് ആദ്യമായി സംസാരിച്ചയാള്‍ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay sethupathi celebrates independance day with transgeneders287832

Next Story
Komali, Sacred Games Season 2 in Tamilrockers: കോമാളിയും സേക്രഡ് ഗെയിംസ് സീസൺ 2 എപ്പിസോഡുകളും തമിഴ് റോക്കേഴ്സിൽtamil rockers, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express