തനതായ അഭിനയശൈലിയിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ നടനാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് തമിഴ് മക്കൾ വിജയ് സേതുപതിയെ വിളിക്കുന്നത്. ജീവിതത്തിലായാലും സിനിമയിലായും സ്വന്തമായി നിലപാടുളള വ്യക്തിത്വമാണ് വിജയ് സേതുപതിയുടേത്.

മറ്റു നടന്മാരെപോലെ തന്റെ കുടുംബത്തെ മാധ്യമങ്ങളിൽനിന്നും അകറ്റിനിർത്തുന്ന നടനാണ് വിജയ് സേതുപതി. അഭിമുഖങ്ങളിലും അവാർഡ്ദാന ചടങ്ങുകളിലും വിജയ് സേതുപതിയുടെ കുടുംബത്തെ കാണാൻ സാധിക്കില്ല. താരങ്ങളുടെ വിവാഹ ചടങ്ങുകളിലും വിജയ് സേതുപതി തനിച്ചാണ് എത്താറുളളത്.

പക്ഷേ തനിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നടൻ രമേശ് തിലകിനായി വിജയ് സേതുപതി ആ പോളിസി മാറ്റി. രമേശിന്റെ വിവാഹത്തിന് കുടുംബവുമൊത്താണ് വിജയ് എത്തിയത്. വിജയ് സേതുപതിയുടെ അമ്മ, ഭാര്യ, മക്കൾ എന്നിവരെല്ലാം വിവാഹ റിസപ്ഷന് എത്തി. വിജയ് മുഴുവൻ കുടുംബവുമായി എത്തിയത് തന്നെയും അതിശയപ്പെടുത്തിയെന്ന് രമേശ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ