പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിൽ ‘മക്കൾ സെൽവൻ’

സൈരാ നരസിംഹ റെഡ്ഡി’യുടെ മോഷൻ ടീസർ ആണ് തന്റെ 41-ാം പിറന്നാളുമായി ബന്ധപ്പെട്ടു വിജയ് റിലീസ് ചെയ്തത്

തമിഴ് സിനിമയുടെ ‘മക്കള്‍ സെല്‍വ’ ന് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ മറ്റൊരു കിടിലന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് വിജയ്. തന്റെ തെലുങ്ക് ചിത്രമായ ‘സൈരാ നരസിംഹ റെഡ്ഡി’യുടെ മോഷൻ ടീസർ ആണ് തന്റെ 41-ാം പിറന്നാളുമായി ബന്ധപ്പെട്ടു വിജയ് പുറത്ത് വിട്ടത്.

ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് മക്കള്‍ സെല്‍വന്‍ എന്ന് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി തെലുങ്കില്‍ എത്തുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ്.

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീത സംവിധാനം എ.ആര്‍.റഹ്മാന്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.

Read More: സന്യാസി വേഷത്തില്‍ വിജയ്‌ സേതുപതി: പുതിയ ചിത്രത്തിന്റെ ലുക്ക്‌

കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു സീതാകാത്തിയുടെ ഫസ്റ്റ് ലുക്ക് അദ്ദേഹം പുറത്തു വിട്ടത്. നടന്‍ നിര്‍മാതാവ് ഗാനരചയിതാവ് തുടങ്ങി നിരവധി മേഖലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഈ നടന്റെ വളര്‍ച്ച അത്ര എളുപ്പത്തിലായിരുന്നില്ല. ധാരാളം കഷ്ടപ്പാടുകളും കണ്ണീരും കാത്തിരിപ്പും അതിനു പുറകില്‍ ഉണ്ട്.

എട്ടു വര്‍ഷം മുമ്പ് സീനു രാമസ്വാമിയുടെ ‘തെന്മേര്‍ക് പരുവകാട്ര്’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി നായക വേഷത്തില്‍ അഭിനയിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തെ കുറിച്ച് അന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളും അതില്‍ ആരാണ് വിജയ് സേതുപതി എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

‘തെന്മേര്‍ക് പരുവകാട്ര്’ നാളെ റിലീസ് ചെയ്യുകയാണ്. വല്ലാത്ത ആകാംക്ഷയുണ്ട്. വിജയ് സേതുപതിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു. ആശംസകള്‍ വിജയ്. വെള്ളിത്തിരകളില്‍ തകര്‍ക്കൂ’ എന്നായിരുന്നു അദ്ദേഹം 2010 ഡിസംബര്‍ 23ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതിന് താഴെ ആരാണ് വിജയ് സേതുപതി എന്ന കമന്റിന് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി ‘അധികം താമസിയാതെ തന്നെ നിങ്ങള്‍ അദ്ദേഹത്തെ അറിയും,’ എന്നായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് സേതുപതി എന്ന പേര് സിനിമാ പ്രേമികളുടെ ഹൃദയത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്.

1978 ജനുവരി 16 നു മധുരയില്‍ വിജയ ഗുരുനാഥ സേതുപതി ആയി ജനിച്ച അദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതം ചെന്നൈയില്‍ ആയിരുന്നു. പഠനത്തിന് ശേഷം വിവിധ ജോലികളില്‍ ഏര്‍പ്പെട്ട വിജയ് ചെന്നൈയിലെ ‘കൂത്ത്പട്ടറയ്’ എന്ന തിയേറ്റര്‍ ഗ്രൂപ്പിലും സജീവമായിരുന്നു. 2004 മുതല്‍ ഇവരുടെ നാടകങ്ങളില്‍ ചെറിയ വേഷങ്ങല്‍ ചെയ്തു തുടങ്ങിയ വിജയ് സേതുപതി പിന്നീട് നിരവധി സീരിയല്‍, ഷോര്‍ട് ഫിലിംസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്. 2004 മുതലുള്ള കാലഘട്ടത്തില്‍ പത്തോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും നായക വേഷം ചെയ്യാന്‍ 2010ലെ ‘തേന്‍മേര്‍ക്ക് പരുവകാറ്റ്’ എന്ന ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു.

2012 അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയുടെ വര്‍ഷമായിരുന്നു. ‘സുന്ദരപാണ്ഡ്യന്‍’, ‘പിസ്സ’, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാര്‍ഡുകളും നേടിയിരുന്നു.

പിന്നീട് പുറത്തു വന്ന ‘സൂത് കാവും’, ‘ഇതര്‍ക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ’, ‘പണ്ണിയാരും പദ്മിനിയും’, ‘ജിഗര്‍ത്തണ്ട’, ‘ഓറഞ്ച് മിട്ടായി’, ‘നാനും റൗഡി താന്‍’, ‘സേതുപതി’, ‘കാതലും കടന്ത് പോകും’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. ഒരു മാസ്സ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങള്‍ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്റ്‌സുമെല്ലാം തനിക്കു വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു. ഒട്ടനവധി പുതു മുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിജയ് സേതുപതി 2015ലെ ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 96 ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. രജനി കാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിൽ വില്ലൻ വേഷത്തിലും വിജയ് ഉണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay sethupathi birthday sye raa narasimha reddy makkal selvan

Next Story
‘ശ്രീദേവി ബംഗ്ലാവ്’ വിവാദമാകുന്നു; പ്രിയ വാര്യരുടെ ചിത്രത്തിന് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചുSridevi, Sridevi Bungalow, Priya Prakash Varrier, Sridevi Bungalow trailer, Priya Prakash, Priya Varrier, Sridevi Bungalow teaser, Sridevi Bungalow movie trailer, Sridevi Bungalow movie, Sridevi movie, Sridevi Bungalow movie teaser, പ്രിയ വാര്യർക്ക് ബോണി കപൂറിന്റെ വക്കീൽ നോട്ടീസ്, പ്രിയ വാര്യർ ശ്രീദേവിയാകുന്നു, ശ്രീദേവി ബംഗ്ലാവ് വിവാദത്തിൽ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com