വിജയ് സേതുപതിയെ നായകനാക്കി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാമനിതന്‍’. ചിത്രത്തിൽ ഒരു ഒാട്ടോ ഡ്രൈവറുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്.
ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇതു ഏഴാമത്തെ തവണയാണ് ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നത്. മുൻപ് ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിർ’, ‘ഒരു നല്ല നാളാ പാത്തു സൊൽറേൻ’, സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ‘സൂപ്പർ ഡീലക്സി’ലും വിജയ്ക്കൊപ്പം ഗായത്രിയുണ്ട്.
ഗ്രാമീണപശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഓട്ടോ ഡ്രൈവറായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഡിസംബറിൽ തേനിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയണ്. കേന്ദ്രകഥാപാത്രമായി ഒരു ബാലതാരവും അഭിനയിക്കുന്നു എന്നതാണ് ‘മാമനിത’ന്റെ മറ്റൊരു പ്രത്യേകത. ‘ഇമൈക നൊടിഗൽ’ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി അഭിനയിച്ച മാനസ്വിയാണ് ബാലതാരമായെത്തുന്നത്.
Read more: ശില്പയായി വിജയ് സേതുപതി, ‘സൂപ്പര്‍ ഡീലക്സ്’ ഒരുങ്ങുന്നു
ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ‘ധര്‍മദുരൈ’, ‘തെന്മേര്ക്ക് പരുവക്കാറ്റ്’, ‘ഇദം പൊരുള്‍ എവള്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും സീനു രാമസാമിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മാമനിതൻ’.
Read more:വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ കഥ വിവരിച്ച് വിജയ് സേതുപതി