/indian-express-malayalam/media/media_files/uploads/2019/07/vijay-sethupathi-ranaa-dagubatti.jpg)
Vijay Sethupathi as Muttiah Muralitharan in upcoming biopic: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് മുത്തയ്യ മുരളീധരനായി ചിത്രത്തിലെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് റാണാ ദഗ്ഗുബാട്ടി. സുരേഷ് പ്രൊഡക്ഷനും ഡിഎആർ മോഷൻ പിക്ച്ചറുമായി ചേർന്നാണ് റാണാ ചിത്രം നിർമ്മിക്കുന്നത്. '800' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീപതി രംഗസ്വാമിയാണ്. നിർമ്മാതാക്കൾ ടാർ പിക്ചർസ്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാൻ ആണ് അണിയറക്കാർ പദ്ധതിയിടുന്നത്.
തന്റെ ജീവചരിത്ര സിനിമയിൽ വിജയ് സേതുപതി നായകനാകുന്നതിൽ താൻ അതീവ സന്തോഷവാനാണ് എന്ന് മുത്തയ്യ മുരളീധരൻ അറിയിച്ചു. ഈ വാർത്തയെ ക്രിക്കറ്റ്-സിനിമാ ലോകങ്ങൾ ഏറെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.
Now a bio-pic on #SriLankan cricketer #MuttiahMuralitharan with @VijaySethuOffl playing the legendary spinner. Producers #DarMotionPictures & director #SripathyRangasamy. #Muralitharan :”I’m honoured that an accomplished actor like Vijay Sethupathi will be playing me in the film”
— Sreedhar Pillai (@sri50) July 24, 2019
Read Here: 'ലാഭം' കൊയ്യാന്‍ വിജയ് സേതുപതി: പുതിയ ചിത്രത്തില്‍ നിര്‍മ്മാതാവായും എത്തുന്നു
ഏറെ നാൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ മറുപേരായിരുന്നുമുത്തയ്യാ മുരളീധരൻ. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും. തമിഴിൽ ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയാവും തിയേറ്ററുകളിലെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.