‘വികടന്‍’ സിനിമാ പുരസ്കാരങ്ങള്‍ വിജയ്ക്കും നയന്‍താരയ്കും. ‘മെര്‍സല്‍’ എന്ന ചിത്രത്തിനാണ് വിജയ്ക്ക് മികച്ച നടനുളള പുരസ്കാരം ലഭിച്ചത്. ‘അറം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താര മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത്. ഇന്നലെ ചെന്നൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചിത്രങ്ങളും വീഡിയോയും കാണാം.
കടപ്പാട്: ഇന്‍സ്റ്റാഗ്രാം
എ.ആർ.റഹ്മാനാണ് മികച്ച സംഗീത സംവിധായകനുളള അവാർഡ്. മെർസൽ, കാട്രു വെളിയിടൈ എന്നീ ചിത്രങ്ങളിലെ സംഗീതത്തിനാണ് റഹ്മാന് അവാർഡ് ലഭിച്ചത്. 2017 ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തത് മെർസൽ ആണ്. മികച്ച പുതുമുഖ സംവിധായകനുളള അവാർഡ് അരുവി സിനിമയുടെ സംവിധായകൻ അരുണിനും, മികച്ച പുതുമുഖ നടിക്കുളള അവാർഡ് അരുവി സിനിമയിലെ നായിക അതിദിക്കും ലഭിച്ചു. മികച്ച എഡിറ്റിങ്ങിനുളള അവാർഡും അരുവിക്കായിരുന്നു.
വിക്രം വേദയിലെ അഭിനയത്തിന് മക്കൾ സെൽവൻ വിജയ് സേതുപതി മികച്ച വില്ലനുളള അവാർഡ് സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുളള അവാർഡ് വിക്രം വേദയുടെ തിരക്കഥാകൃത്ത് പുഷ്കർ-ഗായത്രി നേടി. അനിരുദ്ധ് മികച്ച ഗായകനുളള പുരസ്കാരവും ശിവദ മികച്ച ഗായികയ്ക്കുളള പുരസ്കാരവും നേടി. ചടങ്ങിൽ ഇളയരാജയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം (എസ്എസ് വാസൻ അവാർഡ്) നൽകി.