scorecardresearch

വിജയ്‌ ചിത്രം 'മാസ്റ്റര്‍' ഷൂട്ടിങ് പുനരാരംഭിച്ചു

'മാസ്റ്റര്‍' ചിത്രീകരണത്തിനിടെയാണ് വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നത്

'മാസ്റ്റര്‍' ചിത്രീകരണത്തിനിടെയാണ് വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നത്

author-image
Entertainment Desk
New Update
vijay, rajinikanth, anbu chezhiyan, darbar, bigil, actor vijay, vijay it raid, income tax department, bigil, bigil movie, tamil nadu, ags entertainment indian express news, chennai news, tamil nadu news, vijay income tax, വിജയ്‌, ആദായനികുതി

തമിഴകത്തിന്റെ ഇളയദളപതി വിജയ്‌ നായകനാകുന്ന ചിത്രം 'മാസ്റ്റര്‍' ചിത്രീകരണം ദിണ്ടിക്കലില്‍ പുനരാരംഭിച്ചു,  വിജയ്‌ വൈകാതെ ജോയിന്‍ ചെയ്യുമെന്നാണു റിപ്പോര്‍ട്ടുകള്‍.  'മാസ്റ്റര്‍' ചിത്രീകരണത്തിനിടെയാണ് നായകന്‍ വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ട് പോകുന്നത്. ഇതേത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Advertisment

നെയ്‌വേലിയില്‍ നിന്നും ചെന്നൈയിലേക്കാണ് വിജയ്‌യെ കൊണ്ട് പോയത്.  തുടര്‍ന്ന് 35 മണിക്കൂറോളം അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലും റെയ്ഡും നടന്നു. എന്നാല്‍, വിജയ്‌യുടെ പക്കല്‍ നിന്നും അനധികൃത പണം ഒന്നും കണ്ടെത്തിയില്ല.

ഇതിനോടൊപ്പം തന്നെ വിജയ്‌യുടെ ദീപാവലി റിലീസ് ആയ 'ബിഗില്‍' നിര്‍മ്മാതാക്കളുടെ വസതിയിയും അവരുടെ എജിഎസ് ഗ്രൂപ്പ് സ്ഥാപനങ്ങളും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു.   തുടര്‍ന്ന് ഫിലിം ഫിനാന്‍സ്യര്‍ അന്‍പു ചെഴിയന്റെ സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തി.

അന്വേഷണത്തില്‍ 300 കോടിയോളം വരുന്ന അനധികൃത സ്വത്ത് തമിഴ് സിനിമാ രംഗത്തുള്ളവര്‍ക്കുണ്ട് എന്നതിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Advertisment

Read More: In searches on Vijay and producer Anbu Chezhiyan, a link to Rajinikanth’s Darbar

Vijay Ilayathalapathy Vijay Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: