/indian-express-malayalam/media/media_files/uploads/2023/10/Vijay-Leo-box-office-collection-Day-2.jpg)
വിജയ് ആരാധകർ ഏറെയുള്ള തമിഴ്നാട്ടിൽ തന്നെയാണ് കൂടൂതൽ കളക്ഷൻ നേടിയിരിയ്ക്കുന്നത്
ആദ്യദിന കളക്ഷനിൽ റെക്കോർഡിട്ടാണ് ലോകേഷ് കനകരാജ്- വിജയ് ചിത്രം 'ലിയോ' തിയേറ്ററുകളിലെത്തിയത്. ആദ്യദിന കളക്ഷനിൽ ഷാരൂഖ് ഖാന്റെ ജവാൻ, പ്രഭാസിന്റെ ആദിപുരുഷ്, രജനിയുടെ ജയിലർ എന്നിവയെ മറികടന്ന ലിയോ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങ് കളക്ഷൻ നേടിയിരുന്നു. ഇൻഡസ്ട്രി ട്രാക്കറായ സക്നിൽക്ക്, പിങ്ക് വില്ല തുടങ്ങിയവരുടെ കണക്കുകൾ പ്രകാരം 145 കോടിയ്ക്ക് അടുത്താണ് ലിയോ ആദ്യദിനം കളക്റ്റ് ചെയ്തത്.
എന്നാൽ രണ്ടാം ദിനം ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിൽ 44 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റ ഇന്ത്യയിലെ ആദ്യ ദിന കളക്ഷൻ 74 കോടി ആയിരുന്നു. എന്നാൽ രണ്ടാം ദിനത്തിൽ 42.50 കോടി രൂപയേ നേടാൻ കഴിഞ്ഞുള്ളൂ. വിജയ് ആരാധകർ ഏറെയുള്ള തമിഴ്നാട്ടിൽ തന്നെയാണ് കൂടൂതൽ കളക്ഷൻ നേടിയിരിയ്ക്കുന്നത്. 24 കോടിയാണ് തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ. കേരള, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ചിത്രം 6 കോടി നേടി. കർണ്ണാടകയിൽ നിന്നുള്ള രണ്ടാം ദിനത്തിലെ കളക്ഷൻ 4.50 കോടിയാണ്. 2 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 100 കോടി കടന്നു.
പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള തണുപ്പൻ പ്രതികരണമാണ് ഈ ഇടിവിന് കാരണം. വാരാന്ത്യത്തോടെ ചിത്രത്തിന്റ കളക്ഷൻ ഗതി മാറുമോയെന്ന് കണ്ടറിയണം. പോസ്റ്ററിൽ ആരോപിയ്ക്കപ്പെട്ട പ്രശ്നം മുതൽ അവസാന നിമിഷം ഓഡിയോ ലോഞ്ച് വേണ്ടെന്ന് വച്ചതടക്കം ചിത്രം ഒരുപാട് വിവാദങ്ങളിലൂടെ ആണ് കടന്നുപോയത്.
റിലീസിന്റെ ആദ്യ ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം 12 കോടിയാണ് കളക്റ്റ് ചെയ്തത്. ഒറ്റ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ മാർക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. യഷ് നായകനായെത്തിയ പ്രശാന്ത് നീൽ ചിത്രം കെ. ജി .എഫിന്റെ കേരളത്തിലെ കളക്ഷൻ റെക്കോർഡ് ആണ് ലിയോ തകർത്തത്. 7.25 കോടി ആയിരുന്നു കെ.ജി .എഫ് നേടിയ കളക്ഷൻ. കെ.ജി.എഫിന് തൊട്ടു പിന്നിൽ 6.76 കോടി നേടി മോഹൻലാൽ ചിത്രം ഒടിയനും, നെൽസൺ -വിജയ് ചിത്രം 6.6 കോടി നേടിയ ബീസ്റ്റുമുണ്ട്. കഴിഞ്ഞ ഒരു രാത്രി മാത്രം ചിത്രത്തിന്റെ 313 രാത്രി ഷോകൾ ആണ് കേരളത്തിൽ നടന്നത്. 750ൽ 650സ്ക്രീനുകളിൽ ആണ് ലിയോ പ്രദർശനത്തിനെത്തിയത്. മിനിമം മൂന്നു ആഴ്ചകളോളം എങ്കിലും ചിത്രം കേരളത്തിൽ പ്രദർശനം തുടരുമെന്നാണ് റിപ്പോർട്ട്.
ലിയോയുടെ കേരളത്തിലെ വിതരണക്കാരൻ ഡ്രീം ബിഗ് ഫിലിംസിന്റെ സുജിത്ത് നായർ റിലീസിനു മുൻപു ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കുമ്പോൾ, ആദ്യ ദിന കളക്ഷൻ 10 കോടിയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പറഞ്ഞിരുന്നു. ആദ്യ പ്രദർശനത്തിന്റെ പ്രതികരണം അനുകൂലമാണെങ്കിൽ അതിന് അനുസരിച്ച് ചിത്രം 12 കോടി കളക്ഷൻ നേടുമെന്നും പ്രവചിച്ചിരുന്നു. സുജിത്തിന്റെ പ്രവചനം കൃത്യമായിരിക്കുകയാണ് ഇപ്പോൾ.
സംവിധായകൻ ലോകേഷ് കനകരാജിന്റെ എൽസിയുവിന്റെ ഭാഗമാണ് ലിയോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൈതിയും വിക്രമും ആണ് എൽസിയുവിലെ മറ്റു ചിത്രങ്ങൾ. എന്താണ് ഈ ചിത്രങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നതെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് പ്രേക്ഷകർ. കൈതിയ്ക്കും വിക്രത്തിനും ശേഷമുള്ള സംഭവങ്ങൾ ആണ് ചിത്രത്തിലേതെന്ന് വ്യക്തമാക്കുന്നുണ്ട്. വിജയ്ക്ക് ഒപ്പം സഞ്ജയ് ദത്തും തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us