Dear Comrade full movie leaked for free download in TamilRockers: തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവേരകൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഡിയർ കോമ്രേഡ്’ ചോർന്നു. തമിഴ് റോക്കേഴ്സിന്റെ സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് സംഭവം. ജൂലൈ 26നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്നത്

Read More: ഡിയര്‍ കോമ്രേഡ്: വിജയ്‌ ദേവേരകൊണ്ട ചിത്രത്തിന് മികച്ച പ്രതികരണം

രശ്മിക മന്ദാനായാണ്‌ ‘ഡിയര്‍ കോമ്രേഡി’ലെ നായിക. വിജയ്‌ ദേവേരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച ‘ഗീത ഗോവിന്ദം’ എന്ന ചിത്രവും കേരളത്തില്‍ ഉള്‍പ്പടെ നല്ല പ്രതികരണങ്ങള്‍ നേടിയിരുന്നു. മലയാള നായിക ശ്രുതി രാമചന്ദ്രനും ‘ഡിയര്‍ കോമ്രേഡി’ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭരത് കമ്മയാണ് സംവിധായകന്‍. തെലുങ്ക്‌ കൂടാതെ മലയാളം, മലയാളം, തമിഴ്, കന്നഡ പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. മൈത്രി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിനായി സുജിത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

കഴിഞ്ഞയാഴ്ച (ജൂലൈ 19)ന് പ്രദർശനത്തിനെത്തിയ അമല പോൾ ചിത്രം ‘ആടൈ’യും തമിഴ് റോക്കേഴ്സിന്റെ സൈറ്റുകളിൽ പ്രത്യേക്ഷപ്പെട്ടിരുന്നു.

Read More: TamilRockers leaks Aadai movie online: അമല പോളിന്റെ ‘ആടൈ’ റാഞ്ചി തമിഴ് റോക്കേഴ്സ്

മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ് റോക്കേഴ്സ് അടക്കം 2,000 വ്യാജ വെബ്സൈറ്റുകൾക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ പുതിയ ഡൊമെയ്നുകളിലെത്തി തമിഴ് റോക്കഴ്സ് പുതിയ സിനിമകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് തുടരുകയാണ്.

Read More: 2.0 Movie in Tamilrockers: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook