‘നോട്ട’ എന്ന ചിത്രത്തിന് ശേഷം വിജയ്‌ ദേവരകൊണ്ട നായകനാകുന്ന ‘ടാക്സിവാല’ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ചിത്രം ലീക്ക് ആയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും, സിനിമ നേരിടുന്ന പൈറസിയെക്കുറിച്ചും വിജയ ദേവരകൊണ്ട ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖകന്‍ ഗബെട്ട രഞ്ജിത് കുമാറിനോട് സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍.

Read in English Logo Indian Express

‘നോട്ട’യുടെ തകര്‍ച്ചയ്ക്ക് ശേഷം ‘ടാക്സിവാല’ റിലീസ് ആകുമ്പോള്‍ നടനെന്ന നിലയില്‍ സമ്മര്‍ദ്ദം ഉണ്ടോ?

സമ്മര്‍ദ്ദം ഇല്ല, ഞാന്‍ റിലാക്സ്‌ഡ്‌ ആണ്. പക്ഷേ ‘ടാക്സിവാല’യുടെ പൈറസി വിഷയം വേദനയുണ്ടാക്കുന്നു. ‘ഗീത ഗോവിന്ദം’, ‘നോട്ട’ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ കൊടുത്തു തന്നെ ഞാന്‍ ക്ഷീണിച്ചിരിക്കുകയാണ്. എന്നാല്‍, ചിത്രം ലീക്ക് ആയതിനെക്കുറിച്ചുള്ള സിനിമയുടെ ക്യാമറമാന്‍ സുജിത് സാരംഗിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌ എന്നെ വല്ലാതെ ദുഖിപ്പിച്ചു. അത് കൊണ്ടാണ് ഈ വിഷയം സംസാരിക്കാം എന്ന് തീരുമാനിച്ചത്. ഇത് പൈറസിയുടെ മാത്രം പ്രശ്നമല്ല, ടീമിന്റെ അധ്വാനത്തിന്റെയും എല്ലാവരുടെയും ജോലിയുടെയും പ്രശ്നമാണ്.

‘പീലി ചോപ്പുലു’ എന്ന ചിത്രം ലീക്ക് ആയിരുന്നുവെങ്കില്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ ഉണ്ടാവില്ലായിരുന്നു, എനിക്കൊരു കരിയറും ഉണ്ടാവില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല. ചിത്രത്തിനെ ഓഡിയോ ലോഞ്ച് സമയത്ത് തന്നെ ഞാന്‍ ഇതിന്റെ ലീക്കിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസമായി, പൈറസി സൈറ്റുകള്‍ ഞങ്ങളുടെ സിനിമയുടെ റോ വേര്‍ഷന്‍ ഷെയര്‍ ചെയ്യുന്നു, അതും ‘സോറി’ എന്നൊരു സന്ദേശത്തോട് കൂടി. എന്ത് ക്രൂരമാണത്. പൈറസി സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരുടെ ജീവിതങ്ങളെക്കുറിച്ച് ഒരു ചിന്തയും ഇല്ല എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

ഇതിനു മുന്‍പത്തെ താങ്കളുടെ ചിത്രമായ ‘ഗീതഗോവിന്ദ’വും ലീക്ക് ചെയ്യപ്പെട്ടല്ലോ. ഇതാരെങ്കിലും മനപ്പൂര്‍വ്വം ചെയ്യുന്നതാണ് എന്ന് കരുതുന്നുണ്ടോ?

എന്റെ സിനിമകള്‍ക്ക് മാത്രം ഇത് സംഭവിക്കുന്നത്‌ എന്ത് കൊണ്ടാണ് എന്ന് എനിക്കറിയില്ല. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് സിനിമയില്ലായിരുന്നു. അന്നൊക്കെ കരിയര്‍ എന്താകും എന്നാലോചിച്ചായിരുന്നു ടെന്‍ഷന്‍ മുഴുവന്‍. വളരെ മോശം സമയമായിരുന്നു. ഇന്ന് സിനിമയുണ്ട്, പക്ഷേ എല്ലാം പൈറെറ്റ് ചെയ്യപ്പെടുന്നുമുണ്ട്. സിനിമയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്നെയും എന്റെ ടീമിനേയും ഒക്കെ സേഫ്ഗാര്‍ഡ് ചെയ്യാന്‍ ഇന്ന് എനിക്ക് പറ്റും. പ്രേക്ഷകരുടെ സ്നേഹവും ആരാധനയുമുണ്ട്. അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ വിജയിക്കാനായി എന്നെക്കൊണ്ടാവുന്നത് ചെയ്യും.

Read in English: Taxiwaala full movie leaked online by Tamilrockers, Vijay Devarakonda fans furious

വ്യാജസൈറ്റുകള്‍ ചിത്രം ലേക്ക് ചെയ്യാതിരിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും നടപടികള്‍ എടുത്തിരുന്നോ?

അത്തരം സൈറ്റുകളിലെ പോസ്റ്റ്‌, മെസ്സേജ് എന്നിവ അനുസരിച്ച് ഞങ്ങളുടെ ചിത്രം രണ്ടു മാസം മുന്‍പ് അവര്‍ക്ക് കിട്ടിയതാണ്. ചിത്രം റിലീസ് ആയതിനു ശേഷം അതിന്റെ റഫ് കോപ്പി അപ്‌ലോഡ്‌ ചെയ്യും എന്നാണു അവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍, മറ്റു പൈറസി സൈറ്റുകള്‍ ചിത്രം അപ്‌ലോഡ്‌ ചെയ്തതിനെത്തുടര്‍ന്ന് ഇവരും അപ്‌ലോഡ്‌ ചെയ്തിരിക്കുകയാണ്.

അടിസ്ഥാനപരമായി ഈ പൈറസി സൈറ്റുകളെ നിയന്ത്രിക്കാന്‍ പ്രയാസമാണ്, കാരണം ഇവയെല്ലാം ഇന്ത്യയ്ക്ക് പുറത്തുള്ള സെര്‍വറുകളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ആന്റി-പൈറസി ടീം ലിങ്കുകള്‍ മാറ്റുന്നുണ്ട്, എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൈറസി സൈറ്റുകള്‍ അവ തിരിച്ചു കൊണ്ട് വരുന്നുമുണ്ട്. ഡൌണ്‍ലോഡ് നമ്പര്‍ കുറയ്ക്കാം എന്നെയുള്ളൂ. ലിങ്കുകള്‍ സ്ഥിരമായി നീക്കം ചെയ്യുക എന്നത് സാധ്യമല്ല. അത് ചെയ്യേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. എന്നാല്‍ മാത്രമേ പൈറസി പൂര്‍ണ്ണമായും തുടച്ചു മാറ്റാന്‍ സാധിക്കുകയുള്ളൂ. ഭാഗ്യത്തിന് എന്നെ ഇഷ്ടമുള്ള ചിലര്‍ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. അദൃശ്യരായ ശത്രുക്കളാണ് ഈ പൈറസി സൈറ്റുകള്‍.

പൈറസി, സിനിമയുടെ വിജയത്തെ ബാധിക്കും എന്നും കരുതുന്നുണ്ടോ?

പൈറസിയില്‍ അപേക്ഷിതമല്ല സിനിമ. സിനിമ തുടരുക തന്നെ ചെയ്യും. ഹൈദരാബാദ് നഗരത്തിലെ ടിക്കെറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ന്നിരിക്കുന്നു. സിനിമയ്ക്കൊപ്പം നില്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട് എന്നല്ലേ അതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അവര്‍ സിനിമ കണ്ടു കഴിയുമ്പോള്‍ സിനിമയെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടാകും. മുന്‍പൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ എന്ന് എന്റെ നിലപാട് മാറി. ഒരു സിനിമ സിനിമ വിജയിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞാന്‍ എന്നും വിശ്വസിക്കുന്നത്. ‘ടാക്സിവാല’ ഒരു വലിയ മസാലപ്പടമല്ല, എന്ന് മാത്രമല്ല ഒരു പ്രത്യേക ആശയത്തില്‍ ഊന്നിയ ഒരു സിനിമയുമാണ്‌.

രാഹുല്‍ സന്‍ക്രിത്യന്‍ സംവിധാനം ചെയ്യുന്ന ‘ടാക്സിവാല’ നിര്‍മ്മിച്ചിരിക്കുന്നത് ഗീതാ ആര്‍ട്സ് 2, യു വി ക്രിയേഷന്‍സ്, എസ് കെ എന്‍ എന്നിവര്‍ ചേര്‍ന്നാണ്. മാളവിക നായര്‍, പ്രിയങ്ക ജവല്‍ക്കാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook