തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നടനാണ് വിജയ് ദേവേരകൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിൽ വിജയ് പോസ്റ്റ് ചെയ്തൊരു ഫോട്ടോ ആരാധകരുടെ മനം കവരുകയാണ്.
Read More: വരുൺ ധവാന്റെ വിവാഹം ഇന്ന്; ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
തന്റെ വളർത്തു നായ സ്റ്റോം ദേവേരകൊണ്ടയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോയുമാണ് വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ തന്റെ വീടിന്റെ ടെറസിൽ സ്റ്റോമിനൊപ്പം സമയം ചെലവിടുകയാണ് വിജയ്. അടുത്ത ഏതാനും ദിവസം സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും വിജയ് വെളിപ്പെടുത്തിയിട്ടുണ്ട്.
Last few days chilling with you..
Before I go hit sets! 🙂 pic.twitter.com/IqHvq39LWM— Vijay Deverakonda (@TheDeverakonda) January 24, 2021
വിജയ്യുടെ പുതിയ ചിത്രമായ ലൈഗറിന്റെ ഷൂട്ടിങ് ഉടൻ പുനഃരാരംഭിക്കും. കോവിഡ്-19 നെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയായിരുന്നു. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ വിജയ് ഷെയർ ചെയ്തിരുന്നു.
Humbly announcing our arrival Pan India!
Nation wide madness Guaranteed.
Produced by @KaranJohar @DharmaMovies @Charmmeofficial @PuriConnects
A @purijagan Film!#LIGER#SaalaCrossBreed pic.twitter.com/GWrLKuLrJu
— Vijay Deverakonda (@TheDeverakonda) January 18, 2021
ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് താരം അനന്യ പാണ്ഡ്യയാണ് ചിത്രത്തിലെ നായിക.