Latest News

ചില കുടുംബചിത്രങ്ങളുമായി വിജയ് ദേവേരകൊണ്ട

വിജയ്‌യുടെ പ്രിയപ്പെട്ട വളർത്തുനായ സ്റ്റോമിനെയും ചിത്രങ്ങളിൽ കാണാം

Vijay Deverakonda, വിജയ് ദേവേരകൊണ്ട, Vijay Deverakonda family photos, Vijay Deverakonda latest photos, Vijay Deverakonda pet name

തെലുങ്ക് സിനിമയിലെ വിജയനായകനും യുവനായകന്മാരിൽ ശ്രദ്ധേയനുമാണ് വിജയ് ദേവേരകൊണ്ട. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഈ ചെറുപ്പക്കാരന് ഇന്ന് ഭാഷകൾക്ക് അതീതമായി വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് വിജയ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ, ആരാധകർക്ക് മകരസംക്രാന്തി ആശംസിച്ചുകൊണ്ട് വിജയ് പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരനും പ്രിയപ്പെട്ട വളർത്തുനായ സ്റ്റോമിനുമൊപ്പം ഹൈദരാബാദിലെ തന്റെ വീട്ടിൽ വച്ച പകർത്തിയ മനോഹരമായ ചിത്രങ്ങളാണ് വിജയ് ഷെയർ ചെയ്തിരിക്കുന്നത്.

Read More: അമ്മയുടെ സന്തോഷം, അച്ഛന്റെ അഭിമാനം; പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് വിജയ് ദേവേരകൊണ്ട

തന്റെ വളർത്തു നായ സ്റ്റോമിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മുൻപും വിജയ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.          

   

Vijay Deverakonda, ie malayalam
Vijay Deverakonda, ie malayalam

വിജയ്‌യുടെ പുതിയ ചിത്രം ലൈഗറിന്റെ ഷൂട്ടിംഗ് കോവിഡ് മൂന്നാം തരംഗം വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് ‘ലൈഗർ’ നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചര്‍മി കൗറും അപൂര്‍വ മെഹ്തയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലൈഗര്‍. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം എത്തും.

അനന്യ പാണ്ഡെയാണ് നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ് പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിഷ്ണു ശര്‍മയാണ് ചിത്രത്തതിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay deverakonda shares family photos sankranthi special

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express