രാജ്യത്തെ മുഴുവൻ ജനങ്ങളേയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ജനാധിപത്യത്തെക്കാൾ നല്ലത് ഏകാധിപത്യമാണെന്നും തെലുങ്ക് സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ട. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പ്രസ്താവന.
“എനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിനു വേണ്ട ക്ഷമയില്ല. ഒരു തരത്തില്‍ ഈ രാഷ്ട്രീയ വ്യവസ്ഥ തന്നെ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെയാണ് തെരഞ്ഞെടുപ്പുകളുടെ കാര്യവും. രാജ്യത്തെ മുഴുവന്‍ ജനത്തെയും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഞാൻ കരുതുന്നില്ല,” വിജയ് പറഞ്ഞു.
“ഉദാഹരണത്തിന് നിങ്ങള്‍ മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് കരുതുക. അതിലെ എല്ലാ യാത്രക്കാരും ചേര്‍ന്നാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ ആ വിമാനം അവരാണ് അത് പറപ്പിക്കാന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത്. ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി ചെയ്യുന്ന എയര്‍ലൈന്‍സ് പോലുള്ള ഏജന്‍സികളെ നമ്മള് ആ ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.”
Read More: ‘ഹൃദയമെന്തെന് ജീവന് തന്നെ എടുത്തു കൊള്‍ക’ എന്ന് പാടി ഹൃദയങ്ങള്‍ കീഴടക്കിയ താരറാണി
പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളെ മാത്രം വോട്ട് ചെയ്യാന്‍ അനുവദിക്കണം എന്നല്ല ഞാന്‍ പറയുന്നത്. വിദ്യാഭ്യാസമുള്ള, പണത്തില്‍ വീഴാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്തിനാണെന്നും ആര്‍ക്കാണെന്നും വോട്ട് ചെയ്യുന്നതെന്നു പോലും അറിയാത്ത ആള്‍ക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന്’, വിജയ് പറയുന്നു.
എപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അതാണ് മുന്നോട്ടു പോവാനുള്ള ഒരു വഴി. സമൂഹത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ അതാണ് നല്ലത്. ‘മിണ്ടാതിരിക്കൂ, എനിക്ക് നല്ല ഉദ്ദേശങ്ങളാണ് ഉള്ളത്. നിങ്ങൾക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. അതിനായി അഞ്ചോ പത്തോ വര്‍ഷം കാത്തിരിക്കുക. ഫലം ലഭിക്കും,’ ഇങ്ങനെ പറയുന്ന ഒരാളാണ് അധികാരത്തിൽ വരേണ്ടത്.”
Read in English: Vijay Deverakonda: Not everyone should be allowed to vote