/indian-express-malayalam/media/media_files/uploads/2023/01/Vijay-Deverakonda.jpg)
നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകർ ഭാഗ്യവാന്മാരാണ്! തന്റെ ആരാധകരുടെ ക്രിസ്മസും പുതുവർഷവുമൊക്കെ കൂടുതൽ ആഘോഷപൊലിമയുള്ളതാക്കാൻ എല്ലാവർഷവും അവർക്കായി ആകർഷകമായ സമ്മാനങ്ങൾ നൽകാൻ വിജയ് ദേവരകൊണ്ട ശ്രമിക്കാറുണ്ട്. ഈ വർഷം, തിരഞ്ഞെടുക്കപ്പെട്ട 100 ആരാധകരെ അവധിക്കാലം ചെലവഴിക്കാനായി മണാലിയിലേക്ക് അയയ്ക്കുകയാണ് താരം.
“പുതുവത്സരാശംസകൾ. ഇതൊരു 'ദേവേരസാന്താ അപ്‌ഡേറ്റ്' ആണ്. ഞാൻ നിങ്ങളിൽ 100 ​​പേർക്ക് ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും അടങ്ങുന്ന ഒരു അവധിക്കാല യാത്ര സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞിരുന്നു. എവിടെ പോവണമെന്ന് തിരക്കിയപ്പോഴെല്ലാം നിങ്ങൾ ചൂണ്ടികാണിച്ചത്, പർവതങ്ങളാണ്. അതിനാൽ പർവതങ്ങളിലേക്ക് പോവുന്നു. ഞാൻ നിങ്ങളിൽ 100 ​​പേരെ മണാലിയിലേക്ക് 5 ദിവസത്തെ യാത്രയ്ക്ക് അയയ്ക്കുന്നു. മഞ്ഞുമൂടിയ മലനിരകളാണ് നിങ്ങൾ കാണാൻ പോകുന്നത്. നിങ്ങൾ ക്ഷേത്രങ്ങളും ആശ്രമങ്ങളും കാണാൻ പോകുന്നു, ഞങ്ങൾ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്! നിങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർ, എന്നെ ഫോളോ ചെയ്യുന്നവർ, ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ‘ദേവേര സാന്താ ഗൂഗിൾ ഡോക്യുമെന്റ് ഫോം പൂരിപ്പിക്കുക, ഞങ്ങൾ നിങ്ങളിൽ നിന്ന് 100 പേരെ തിരഞ്ഞെടുക്കാൻ പോകുന്നു,” ഇൻസ്റ്റഗ്രാം കുറിപ്പിൽ വിജയ് കുറിച്ചു.
വിജയുടെ ഈ പദ്ധതി നിരവധി ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഞങ്ങൾ ആരാധകരെ സവിശേഷ വ്യക്തികളായി പരിഗണിക്കുന്നതിന് നന്ദി എന്നാണ് പോസ്റ്റിനു താഴെ ആരാധകർ കമന്റു ചെയ്യുന്നത്.
ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ലിഗർ' ആണ് ഒടുവിൽ റിലീസിനെത്തിയ വിജയ് ദേവരകൊണ്ട ചിത്രം. 'ഖുഷി' ആണ് താരത്തിന്റെ അടുത്ത ചിത്രം. സാമന്ത റൂത്ത് പ്രഭുവും ചിത്രത്തിലുണ്ട്. 'ജേഴ്സി' ഫെയിം ഗൗതം തിണ്ണനൂരിയുമായി ഒരു പുതിയ പ്രോജക്റ്റിനായി വിജയ് കൈകോർക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.