/indian-express-malayalam/media/media_files/uploads/2023/07/Vijay-Deverakonda.jpg)
വിജയ് ദേവരകൊണ്ട
വിചിത്രമായി പെരുമാറുന്ന ആരാധകരെ പലപ്പോഴും താരങ്ങൾക്ക് പല വേദികളിലും നേരിടേണ്ടി വരാറുണ്ട്. തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയ്ക്കും കഴിഞ്ഞ ദിവസം അത്തരമൊരു സംഭവത്തിനു സാക്ഷിയാവേണ്ടി വന്നു. വിജയ്‌യുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായ ബേബിയുടെ സക്‌സസ് മീറ്റിനിടയിലാണ് സംഭവം.
പ്രസംഗിക്കാനായി വേദിയിൽ എത്തിയതായിരുന്നു വിജയ്. എന്നാൽ പെട്ടെന്ന് സുരക്ഷ ലംഘിച്ച് ഒരു ആരാധകൻ വേദിയിലേക്ക് ചാടി കയറി വന്ന് താരത്തിന്റെ കാലിൽ തൊടാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തനിക്കു നേരെ ഓടിയെത്തിയ ആരാധകൻ വിജയിനെയും പരിഭ്രാന്തിയിലാഴ്ത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ താരം സ്റ്റേജിന്റെ ഒരു വശത്തേക്ക് ഓടിമാറുന്നതും വീഡിയോയിൽ കാണാം.
സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി ആരാധകനെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴേക്കും വിജയ് ഇടപ്പെട്ടു. അയാളെ വെറുതെ വിടാൻ അനുവദിക്കുകയും ആരാധകൻ വേദിയിൽ നിന്നു മടങ്ങും മുൻപ് അയാൾക്കൊപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
അഭിനയത്തിൽ തുടക്കം കുറിക്കുന്ന സഹോദരൻ ആനന്ദിന് വേദിയിൽ വച്ച് ഒരു ഉപദേശം നൽകാനും വിജയ് മറന്നില്ല: "ഇനിയങ്ങോട്ട് വിജയങ്ങളും അതുപോലെ പരാജയങ്ങളും വരുമെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ വിജയം ആഘോഷിക്കുക, നിങ്ങളുടെ പരാജയങ്ങളിൽ നിന്ന് പഠിക്കുക. രണ്ടും വളരെ പ്രധാനമാണ്. രണ്ടിനെയും സ്വാഗതം ചെയ്യുക, രണ്ടും താൽക്കാലികമാണ്. നമ്മൾ സിനിമയെ സ്നേഹിക്കുകയും കഥ പറയാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു, അതിനാലാണ് നമ്മൾ ഇവിടെ വന്നത്. എല്ലാവരേയും സന്തോഷിപ്പിക്കുകയും നിങ്ങളുടെ കുടുംബത്തിന് അഭിമാനമാവുകയും ചെയ്യുക.” ആനന്ദിനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വൈഷ്ണവി ചൈതന്യ, വിരാജ് അശ്വിൻ എന്നിവരോടുമായാണ് വിജയ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us