“ദുൽഖർ എനിക്ക് സഹോദരനെ പോലെയാണ്. ഒരു സ്വീറ്റ് ഹാർട്ടാണ് ദുൽഖർ. എപ്പോഴും എന്താ ഈ മനുഷ്യൻ ഇങ്ങനെ സ്വീറ്റ് ഹാർട്ടായിരിക്കുന്നതെന്ന് ഞാനാലോചിക്കാറുണ്ട്,” മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനെ കുറിച്ച് വാചാലനാവുകയാണ് ദക്ഷിണേന്ത്യൻ സിനിമയുടെ ക്ഷുഭിത യൗവ്വനമായ വിജയ് ദേവരകൊണ്ട.

“ഞാൻ ‘നോട്ട’യിൽ അഭിനയിക്കുമ്പോൾ ദുൽഖറും ചെന്നൈയിലുണ്ടായിരുന്നു. ഫ്രാൻസിലും ഞങ്ങൾ ഒരേ സമയം ഷൂട്ട് ചെയ്തിരുന്നു. ദുൽഖറിന്റെ എല്ലാ സിനിമകളും ഞാൻ സബ് ടൈറ്റിലോടെ കണ്ടിട്ടുണ്ട്, ഞാനൊരു ദുൽഖർ ഫാനാണ്. ഞങ്ങൾ ചിൽ പീപ്പിളാണ്,” വിജയ് ദേവരകൊണ്ട പറഞ്ഞു.

കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ വെച്ചു സംഘടിപ്പിക്കപ്പെട്ട ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. നായിക രശ്മിക മന്ദാനയും വിജയിനൊപ്പം പ്രസ് മീറ്റിൽ പങ്കെടുത്തു. ഇന്നു രാവിലെയാണ് ഇരുവരും കൊച്ചിയിലെത്തിയത്.

Vijay Deverakonda, വിജയ് ദേവരകൊണ്ട, Dear Comrade, ഡിയർ കോമ്രേഡ്, Dulquer Salmaan, ദുൽഖർ സൽമാൻ, Vijay Deverakonda Dulquer Salmaan, ദുൽഖർ സൽമാൻ വിജയ് ദേവരകൊണ്ട, Vijay Devarakonda latest film, Vijay Devarakonda in kochi, Dear Comrade trailer, ഡിയർ കോംറേഡ് ട്രെയിലർ, Video Song, വീഡിയോ സോങ്, പാട്ട്, സോങ്, ഐഇ മലയാളം

വിജയ്‌ ദേവേരകൊണ്ട, രശ്മിക മന്ദാന, ചിത്രം. ധന്യ വിളയില്‍

Vijay Deverakonda, വിജയ് ദേവരകൊണ്ട, Dear Comrade, ഡിയർ കോമ്രേഡ്, Dulquer Salmaan, ദുൽഖർ സൽമാൻ, Vijay Deverakonda Dulquer Salmaan, ദുൽഖർ സൽമാൻ വിജയ് ദേവരകൊണ്ട, Vijay Devarakonda latest film, Vijay Devarakonda in kochi, Dear Comrade trailer, ഡിയർ കോംറേഡ് ട്രെയിലർ, Video Song, വീഡിയോ സോങ്, പാട്ട്, സോങ്, ഐഇ മലയാളം

താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ച വിജയിനോട് ആ സർപ്രൈസിനെ കുറിച്ചു ചോദിച്ചപ്പോൾ താരം ഒഴിഞ്ഞു മാറി. ‘അടുത്ത പത്തു ദിവസത്തിനകത്ത് ആ സർപ്രൈസ് പ്രഖ്യാപിക്കപ്പെടും’ എന്നായിരുന്നു മറുപടി.

” എന്റെ സിനിമകൾ ഭാഷകൾക്കും അതിർത്തികൾക്കും അപ്പുറത്തുള്ള ആളുകൾ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. തമിഴ് സിനിമ ചെയ്യുമ്പോൾ​ എനിക്ക് തമിഴ് ഭാഷയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ശരിക്കും കഷ്ടപാടായിരുന്നു. ഡയലോഗുകൾ പറയുമ്പോൾ പറയുന്ന വാക്കുകൾ എന്താണെന്നു ചിന്തിക്കുമായിരുന്നു, അഭിനയിക്കുമ്പോൾ എനിക്ക് എൻജോയ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ഭാഷയുടെ മേലുള്ള എന്റെ കമാന്റ് കുറവു മാത്രമാണ് മലയാള സിനിമ ചെയ്യുന്നതിനു മുൻപിലുള്ള ഏക പ്രശ്നം,” മലയാളത്തിലൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് വിജയ് ദേവരകൊണ്ട ഉത്തരമേകിയത് ഇങ്ങനെ.

‘ഒരു മലയാളി ഗേൾഫ്രണ്ട് മലയാളം പഠിക്കാൻ സഹായിക്കുകയാണെങ്കിൽ ചിലപ്പോൾ ഞാൻ മലയാള സിനിമൾ ചെയ്യുമായിരിക്കും,’ എന്നും തമാശ രൂപേണ പ്രതികരിച്ച വിജയ്,
താന്‍ സബ് ടൈറ്റിലികള്‍ ഉള്ള മലയാളം സിനിമകൾ  കാണാറുണ്ടെന്നും വ്യക്തമാക്കി.

മലയാളത്തിൽ അഭിനയിക്കാനുള്ള താൽപ്പര്യം രശ്മിക മന്ദാനയും മറച്ചു വച്ചില്ല. “മലയാളത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് ഇവിടുത്തെ കൾച്ചർ ഇഷ്ടമാണ്. നല്ല അവസരങ്ങൾ വന്നാൽ എന്നെ മലയാളത്തിൽ കാണാം,” എന്നായിരുന്നു രശ്മികയുടെ പ്രതികരണം.

Vijay Deverakonda, വിജയ് ദേവരകൊണ്ട, Dear Comrade, ഡിയർ കോമ്രേഡ്, Dulquer Salmaan, ദുൽഖർ സൽമാൻ, Vijay Deverakonda Dulquer Salmaan, ദുൽഖർ സൽമാൻ വിജയ് ദേവരകൊണ്ട, Vijay Devarakonda latest film, Vijay Devarakonda in kochi, Dear Comrade trailer, ഡിയർ കോംറേഡ് ട്രെയിലർ, Video Song, വീഡിയോ സോങ്, പാട്ട്, സോങ്, ഐഇ മലയാളം

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ മലയാളം ട്രെയിലർ കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ ട്വിറ്ററിലൂടെ ലോഞ്ച് ചെയ്തിരുന്നു.

പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ‘ഡിയര്‍ കോമ്രേഡ്’ തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നിങ്ങനെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.

Read more: കുഞ്ഞിക്കാ, ഐ ലവ് യൂ; ദുല്‍ഖര്‍ സല്‍മാന്‍-വിജയ് ദേവരകൊണ്ട ചിത്രമെന്ന് സൂചന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook