തെലുങ്ക് സിനിമയിലെ വിജയനായകനും യുവനായകന്മാരിൽ ശ്രദ്ധേയനുമാണ് വിജയ് ദേവേരകൊണ്ട. വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഈ ചെറുപ്പക്കാരന് ഇന്ന് ഭാഷകൾക്ക് അതീതമായി വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. താരം പുതിയ വീടുവാങ്ങിയെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഹൈദരാബാദിലെ പോഷ് ഏരിയകളിൽ ഒന്നായ ജൂബിലി ഹിൽസിലാണ് വിജയ് ദേവേരകൊണ്ടയുടെ പുതിയ വീട്. അടുത്ത ബന്ധുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ്.
“അവളുടെ സന്തോഷം, അവന്റെ അഭിമാനം. ഞങ്ങളുടെ പുതിയ വീട്. എല്ലാവർക്കും ദേവേരകൊണ്ട കുടുംബത്തിന്റെ സ്നേഹം,” അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് വിജയ് ദേവേരകൊണ്ട കുറിക്കുന്നു.