തെന്നിന്ത്യയിൽ വീണ്ടും തരംഗം സൃഷ്ട്ടിക്കാൻ വിജയ് ദേവരകൊണ്ട. ഗീത ഗോവിന്ദത്തിന് ശേഷം വിജയ് നായകനാകുന്ന “നോട്ട”യുടെ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന നോട്ട ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. താൻ ക്യാമ്പയിൻ ആരംഭിക്കാൻ പോകുന്നു എന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് തൊട്ട്പിന്നാലെ വിജയ് പോസ്റ്റർ റിലീസ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ ആറിന് സിനിമയുടെ ട്രെയിലർ പുറത്തിറക്കുമെന്നും താരം ആരാധകരെ അറിയിച്ചിട്ടുണ്ട്.

2011 ൽ സിനിമ ലോകത്തെത്തിയ വിജയ് ദേവരകൊണ്ട ചുരുങ്ങിയ സിനിമകൾകൊണ്ട് വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. അർജ്ജുൻ റെഡ്ഡി, മഹനടി, ഗീത ഗോവിന്ദം തുടങ്ങിയ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് നോട്ടയും എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ