scorecardresearch

ഗേൾഫ്രണ്ടിന്റെ വിജയം ആഘോഷിക്കാൻ ബോയ്ഫ്രണ്ട് എത്തി; രശ്മികയുടെ ചിത്രത്തിന്റെ സക്സസ് മീറ്റിൽ വിജയ് ദേവരകൊണ്ട

രശ്മിക മന്ദാനയുടെ പുതിയ ചിത്രം ദി ഗേൾഫ്രണ്ടിന്റെ വിജയം ആഘോഷിക്കാൻ വിജയ് ദേവരകൊണ്ടയുമെത്തുന്നു. ഇതൊക്കെയാണ് 'ബോയ് ഫ്രണ്ട് ഗോൾസ്' എന്ന് ആരാധകർ

രശ്മിക മന്ദാനയുടെ പുതിയ ചിത്രം ദി ഗേൾഫ്രണ്ടിന്റെ വിജയം ആഘോഷിക്കാൻ വിജയ് ദേവരകൊണ്ടയുമെത്തുന്നു. ഇതൊക്കെയാണ് 'ബോയ് ഫ്രണ്ട് ഗോൾസ്' എന്ന് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay deverakonda Rashmika Mandana 1

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന

രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ദി ഗേൾഫ്രണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. രശ്മികയേയും ദീക്ഷിത് ഷെട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Advertisment

Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ഒരു സക്സസ് മീറ്റ് സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ സക്സസ് മീറ്റിൽ പങ്കെടുക്കാൻ ഒരു സ്പെഷൽ അതിഥി കൂടിയെത്തുന്നു എന്നതാണ് കൗതുകം. മറ്റാരുമല്ല, തെന്നിന്ത്യൻ താരവും രശ്മികയുടെ ബോയ് ഫ്രണ്ടുമായ വിജയ് ദേവരകൊണ്ടയാണ് ആ സ്പെഷൽ ഗസ്റ്റ്. 

Also Read: വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി

Advertisment

ഇന്ന് വൈകിട്ട് ഹൈദരാബാദിലെ പാർക്ക് ഹയാത്തിൽ വച്ചുനടക്കുന്ന ദി ഗേൾഫ്രണ്ടിന്റെ സക്സസ് സെലിബ്രേഷനിലാണ് മുഖ്യാതിഥിയായി  വിജയ് ദേവരകൊണ്ട എത്തുന്നത്. 

പ്രണയജോഡികൾ എന്ന നിലയിൽ വർഷങ്ങളായി ആരാധകർ ആഘോഷിക്കുന്ന ഇരുവരും ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത് ഈ ചടങ്ങിന്റെ ആകർഷണീയത വർദ്ധിപ്പിക്കും. തന്റെ പ്രിയപ്പെട്ടവളുടെ സിനിമാ വിജയത്തെ അഭിനന്ദിക്കാൻ വിജയ് നേരിട്ടെത്തുന്നതും, ഇരുവരും വേദി പങ്കിടുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

Also Read: അമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് മീനാക്ഷിയും ഐശ്വര്യയും; തലമുറകളിലൂടെ വളരുന്ന കലയ്ക്ക് നന്ദിയെന്ന് ദിവ്യ ഉണ്ണി

തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വർഷങ്ങൾ നീണ്ട ഡേറ്റിംഗിനു ശേഷം ഇരുവരും വിവാഹിതരാവാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരും ഇതുവരെ വിവാഹനിശ്ചയത്തെ കുറിച്ച് ഔദ്യോഗികമായി എവിടെയും സംസാരിച്ചിട്ടില്ല. എന്നിരിക്കിലും, ഇരുവരുടെയും കൈയിലെ എൻഗേജ്മെന്റ് മോതിരങ്ങൾ ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു. തന്റെ കൈയിലെ മോതിരം പ്രധാനപ്പെട്ട കാര്യമാണെന്ന്  അടുത്തിടെ രശ്മിക പറയുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റിപ്പോർട്ട്.

Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ദി ഗേൾഫ്രണ്ട്'  2025 നവംബർ 7നാണ് തിയേറ്ററുകളിലെത്തിയത്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ചിത്രം അവതരിപ്പിച്ചത് പ്രശസ്ത നിർമ്മാതാവായ അല്ലു അരവിന്ദ് ആണ്. അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും ചിത്രത്തിൽ  പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.  ഛായാഗ്രഹണം കൃഷ്ണൻ വസന്തും സംഗീതം ഹിഷാം അബ്ദുൾ വഹാബും എഡിറ്റിംഗ് ചോട്ടാ കെ പ്രസാദും നിർവ്വഹിച്ചു. 

Also Read: ദുബായിൽ ആഢംബര വില്ല, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ, 2 ലക്ഷത്തിന്റെ ഫോൺ; ബിഗ് ബോസ് കൊണ്ട് അനീഷ് നേടിയത്

Vijay Deverakonda Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: