പെല്ലിച്ചുപ്പുലു, അര്‍ജുന്‍ റെഡ്ഢി എന്നീ ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സിവാലയുടെ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കാന്‍ അര്‍ജുന്‍ റെഡ്ഡിയിലൂടെ വിജയ്ക്ക് സാധിച്ചിരുന്നു. ചിത്രം വന്‍ ഹിറ്റായിരുന്നു. 515 മില്യണ്‍ രൂപയാണ് അര്‍ജുന്‍ റെഡ്ഢി വാരിക്കൂട്ടിയത്. ഇതിന് പിന്നാലെ 28കാരനായ താരത്തിന് നിരവധി ഓഫറുകളാണ് വന്നത്.

വിജയിയുടെ പുതിയ ചിത്രമായ ടാക്‌സിവാല രാഹുല്‍ സംകൃതായനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി ശ്രീനിവാസ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ