ഓഡിയോ ലോഞ്ചിൽ വേഷം കൊണ്ട് ആരാധകർക്ക് സർപ്രൈസേകി വിജയ് ദേവരകൊണ്ട

ഓഡിയോ ലോഞ്ചിനെത്തിയ വിജയ് ഏവരെയും ഞെട്ടിച്ചു

അർജുൻ റെഡ്ഡിയുടെ വിജയത്തോടെ വിജയ് ദേവരകൊണ്ടയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കിനു പുറമേ തമിഴിലും താരം ഉടൻ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രമാണ് ‘ഗീത ഗോവിന്ദം’. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. അല്ലു അർജുൻ ആയിരുന്നു മുഖ്യാതിഥി.

ഓഡിയോ ലോഞ്ചിനെത്തിയ വിജയ് ഏവരെയും ഞെട്ടിച്ചു. പതിവുശൈലിയിൽനിന്നും മാറി ഇത്തവണ മുണ്ടുടുത്താണ് വിജയ് ഓഡിയോ ലോഞ്ചിനെത്തിയത്. ഇത് ആരാധകരെയും ചടങ്ങിനെത്തിയവരെയും അതിശയിപ്പിച്ചു. ഷോയിൽ ഏവരുടെയും ശ്രദ്ധ നേടിയതും വിജയ് ആയിരുന്നു. ഈ സിനിമ തനിക്ക് പുതിയൊരു ഇമേജ് നൽകുമെന്നും കുടുംബ പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാകുമെന്നും വിജയ് പറഞ്ഞു.

പരശുറാം ആണ് ഗീത ഗോവിന്ദം സംവിധാനം ചെയ്യുന്നത്. രശ്‌മികയാണ് ചിത്രത്തിലെ നായിക. ചിത്രം നിർമ്മിക്കുന്നത് അല്ലു അരവിന്ദും ബണ്ണി വാസും ചേർന്നാണ്.

ഇത്രയും കാലം കണ്ടുപരിചയിച്ച തെലുങ്ക് സിനിമകളുടെ രീതിയില്‍ നിന്നും മാറി സഞ്ചരിച്ച ചിത്രമായിരുന്നു വിജയ് നായകനായ അര്‍ജുന്‍ റെഡ്ഢി. താരതമ്യേ പുതുമുഖമായ വിജയ് നായകനായ ചിത്രം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay devarakonda rocks the show says allu arjun

Next Story
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുന്‍’Abhishek Bachchan Aishwarya Rai to work together after eight years in Anurag Kashyap Gulab Jamun
The moderation of comments is automated and not cleared manually by malayalam.indianexpress.com