അതിപ്രശസ്തനായ അച്ഛന്റെ മകൾ; ഈ താരപുത്രിയെ മനസിലായോ?

അച്ഛന്റെ സിനിമയിൽ ബാലതാരമായി മകൾ അഭിനയിച്ചിട്ടുണ്ട്

sdivya shasha, vijay daughter, ie malayalam

രജനീകാന്ത്, കമൽഹാസൻ,​ അജിത്ത്, സൂര്യ തുടങ്ങി തമിഴകത്തെ താരരാജാക്കന്മാരുടെ മക്കളെല്ലാം ആരാധകർക്ക് ഏറെക്കുറെ പരിചിതരാണ്. അച്ഛന്മാരുടെ പ്രശസ്തിയുടെ നിഴലിൽ ചെറുപ്പത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് ഇവരിൽ ഏറെയും. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ദളപതി വിജയിന്റെ മക്കളുടെ കാര്യം. ക്യാമറക്കണ്ണുകളിൽ നിന്നും പൊതുവേദികളിൽ നിന്നും കഴിയാവുന്നിടത്തോളം അകന്നു നിൽക്കാനാണ് വിജയ്‌യുടെ കുടുംബത്തിനിഷ്ടം.

Read Also: അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരസഹോദരങ്ങളെ മനസിലായോ?

വിജയ്‌യുടെയും സംഗീത സ്വർണലിംഗത്തിന്റെയും മകൾ ദിവ്യ സാഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടുമക്കളാണ് വിജയ്- സംഗീത ദമ്പതികൾക്ക്. സഞ്ജയും ദിവ്യ സാഷയും. രണ്ടു പേരും അച്ഛന്റെ സിനിമകളിൽ ബാലതാരങ്ങളായി തലകാണിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ മകൻ സഞ്ജയ് വിജയ്‌യോടൊപ്പം അഭിനയിച്ചിരുന്നു, ‘തെരി’യിൽ മകൾ ദിവ്യ സാഷയും.

sdivya shasha,  vijay daughter, ie malayalam

sdivya shasha,  vijay daughter, ie malayalam

sdivya shasha,  vijay daughter, ie malayalam

sdivya shasha,  vijay daughter, ie malayalam

sdivya shasha,  vijay daughter, ie malayalam

 

View this post on Instagram

 

Thalapathy’s daughter Sasha | Follow @chennaiappatakkars

A post shared by Filmipedia (@filmipedia_) on

ലോക്ക്ഡൗൺ കാലത്ത് മകൻ ജാസൺ സഞ്ജയ് കാനഡയിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം കഴിയുമ്പോഴും മകനെ കുറിച്ചുള്ള ആശങ്കയിലായിരുന്നു താരം. സംവിധായകനും നിർമാതാവും എഴുത്തുകാരനുമായിരുന്ന മുത്തച്ഛൻ എസ്.എ. ചന്ദ്രശേഖറിന്റെയും അച്ഛന്റ വിജയ്‌യുടെയും പാത പിൻതുടർന്ന് സിനിമ തന്നെയാണ് ജാസണും കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജാസൺ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vijay daughter sasha latest photo

Next Story
പൊയ്കയിൽ കുളിർപൊയ്കയിൽ; പുതിയ ചിത്രങ്ങളുമായി അനുശ്രീanusree, anusree photos
The moderation of comments is automated and not cleared manually by malayalam.indianexpress.com