Vijay Bigil Movie: വിജയ് ആരാധകർ കാത്തിരിക്കുന്ന മാസ് സിനിമ ‘ബിഗിൽ’ ഒക്ടോബർ 25 ന് കേരളത്തിലടക്കമുളള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. കേരളത്തിൽ ആദ്യ ദിനം 308 ഫാൻസ് ഷോകളുണ്ട്. പുലർച്ചെ നാലു മണിക്കാണ് ഫാൻസ് ഷോ.

തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും. ഇന്ത്യയ്ക്കു പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.
Vijay Bigil Movie: വിജയ്‌യുടെ ബിഗിൽ വെളളിയാഴ്ച തിയേറ്ററുകളിലേക്ക്, വിതരണാവകാശം വിറ്റത് 80 കോടി രൂപയ്ക്ക്

ചിത്രത്തിന്റെ നിർമാണ ചെലവ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. അർച്ചന കൽപതിയുടെ എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാക്കൾ.സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്.

വെളളിയാഴ്ച (ഒക്ടോബർ 27) റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂറും 59 മിനിറ്റും ദൈർഘ്യമുളള ‘ബിഗിൽ’ സിനിമ വിജയ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

‘ബിഗിൽ’ സിനിമയുടെ ട്രെയിലർ ഒക്ടോബർ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിലും വൻ വരവേൽപാണ് ലഭിച്ചത്. 24 മണിക്കൂറിനുളളിൽ 10 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത (1.9 മില്യൻ) ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയ്ക്കാണ്. ഈ റെക്കോർഡാണ് വിജയ്‌യുടെ ‘ബിഗിൽ’ മറികടന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡാണ് ‘ബിഗിൽ’ സ്വന്തം പേരിലാക്കിയത്. അതിവേഗം 20 ലക്ഷം ലൈക്കുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമ ട്രെയിലറെന്ന നേട്ടവും ‘ബിഗിൽ’ നേടിയെടുത്തു.

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook