scorecardresearch

Vijay 'Bigil' Full Movie leaked online in Tamilrockers: വിജയ്‌-നയന്‍‌താര ചിത്രം 'ബിഗില്‍' തമിള്‍റോക്കേഴ്സിൽ

Vijay 'Bigil' Full Movie leaked online in Tamilrockers: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍

Vijay 'Bigil' Full Movie leaked online in Tamilrockers: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍

author-image
Entertainment Desk
New Update
tamilrockers, bigil tamilrockers, bigil download, bigil movie download, vijay bigil review, bigil review, bigil rating, ബിഗില്‍ റിവ്യൂ, ബിഗില്‍ ഡൌണ്‍ലോഡ്

Vijay 'Bigil' Full Movie leaked online in Tamilrockers: ഇളയദളപതി വിജയ്‌ നായകനാകുന്ന ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രം 'ബിഗില്‍' തമിള്‍റോക്കേഴ്സ് എന്ന പൈറസി വെബ്സൈറ്റ് ചോര്‍ത്തി എന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത്.

Advertisment

Read in Indian Express: Bigil full movie leaked online by Tamilrockers

Vijay Bigil Movie Review: 'ബിഗിൽ' റിവ്യൂ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് സിനിമ 'സർക്കാർ' ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന് പോസിറ്റീവ് റിവ്യൂവാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. കളളവോട്ട് മൂലം വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്ന നിയമമായ സെക്ഷൻ 49 P യെക്കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്.

പക്ഷേ ബിഗിൽ വളരെ വ്യത്യസ്തമായ പ്രമേയമാണ് പറയുന്നത്. രണ്ടു മണിക്കൂറും 59 മിനിറ്റും ദൈർഘ്യമുളള 'ബിഗിൽ' സിനിമ വിജയ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  ആദ്യം പുറത്തു വരുന്ന റിവ്യൂകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

Bigil movie review and release LIVE UPDATES: തിയേറ്ററുകൾ ഇളക്കി മറിച്ച് ‘ബിഗിൽ’

Advertisment

Vijay Bigil Release Theatre List: കേരളത്തിൽ 250 സ്ക്രീനുകളിൽ 'ബിഗിൽ' പ്രദർശനം

കേരളത്തിൽ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ആദ്യ ദിനം 300 ഫാൻസ് ഷോകളാണ് കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 ലും, കർണാടകയിൽ 400 ലും, നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും. ഇന്ത്യയ്ക്കു പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.

bigil, vijay, nayanthara, ie malayalam

Read More: നയൻതാര വളരെ ഫ്രണ്ട്‌ലി, ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം: റെബ മോണിക്ക ജോൺ

Vijay Bigil Movie Budget: 'ബിഗിൽ' നിർമാണ ചെലവ് 180 കോടി

'ബിഗിൽ' സിനിമയുടെ നിർമാണ ചെലവ് 180 കോടിയെന്നാണ് റിപ്പോർട്ടുകൾ. അർച്ചന കൽപതിയുടെ എജിഎസ് എന്റർടെയ്ൻമെന്റാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സിനിമയുടെ തിയേറ്റർ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് വാങ്ങിയത്.

Bigil Box Office Collection Prediction: 'ബിഗിൽ' ബോക്സോഫിസ് കളക്ഷൻ

'ബിഗിൽ' ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം മുന്‍കൂറായി തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. റെക്കോർഡ് കളക്ഷനായിരിക്കും ചിത്രത്തിനു ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ, സാറ്റലൈറ്റ്, ഓഡിയോ, ബ്രാൻഡിങ് അവകാശമടക്കം ചിത്രം റിലീസിനു മുന്നേ തന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടിയെന്നും വാർത്തകളുണ്ട്. ആഗോള തലത്തിൽ തിയേറ്റർ വിതരണാവകാശത്തിൽനിന്നും 140 കോടി രൂപ ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ രജനീകാന്തിന്റെ '2.0', 'കബാലി' ചിത്രങ്ങൾക്കുശേഷം ഇതിലൂടെ ഏറ്റവും കൂടുതൽ തുക നേടുന്ന മൂന്നാമത്തെ ചിത്രമാകും വിജയ്‌യുടെ 'ബിഗിൽ'. നിലവിൽ ഈ റെക്കോർഡ് അജിത്തിന്റെ 'വിശ്വാസം' സിനിമയ്ക്കാണ് (134 കോടി).

vijay, bigil movie, ie malayalam

Vijay Bigil Movie Trailer: 'ബിഗിൽ' ട്രെയിലറിന് റെക്കോർഡ്

‘ബിഗിൽ’ സിനിമയുടെ ട്രെയിലർ ഒക്ടോബർ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിലും വൻ വരവേൽപാണ് ലഭിച്ചത്. 24 മണിക്കൂറിനുളളിൽ 10 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത (1.9 മില്യൻ) ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയ്ക്കാണ്. ഈ റെക്കോർഡാണ് വിജയ്‌യുടെ ‘ബിഗിൽ’ മറികടന്നത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡാണ് ‘ബിഗിൽ’ സ്വന്തം പേരിലാക്കിയത്. അതിവേഗം 20 ലക്ഷം ലൈക്കുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമ ട്രെയിലറെന്ന നേട്ടവും ‘ബിഗിൽ’ നേടിയെടുത്തു.

Vijay Bigil Movie Cast: 'ബിഗിൽ' ടീം

ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആർ.റഹ്മാനാണ് സംഗീതം.

What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന 'തമിഴ് റോക്കേഴ്സ്' ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

Tamil Rockers Nayanthara Ilayathalapathy Vijay Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: