/indian-express-malayalam/media/media_files/uploads/2019/10/BIGIL-.jpg)
Vijay Bigil Movie: വിജയ് ആരാധകർ കാത്തിരുന്ന 'ബിഗിൽ' സിനിമയുടെ ട്രെയിലർ ഒക്ടോബർ 12 നാണ് റിലീസ് ചെയ്തത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിലും വൻ വരവേൽപാണ് ലഭിച്ചത്. 24 മണിക്കൂറിനുളളിൽ 10 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത (1.9 മില്യൻ) ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ 'സീറോ' സിനിമയ്ക്കാണ്. ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് വിജയ്‌യുടെ 'ബിഗിൽ' സിനിമ.
യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത ഇന്ത്യൻ സിനിമ ട്രെയിലർ എന്ന റെക്കോർഡാണ് 'ബിഗിൽ' സ്വന്തം പേരിലാക്കിയത്. ട്രെയിലർ റിലീസ് ചെയ്ത് മൂന്നു ദിവസങ്ങൾക്കുളളിൽ 20 ലക്ഷം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. അതിവേഗം 20 ലക്ഷം ലൈക്കുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമ ട്രെയിലറെന്ന നേട്ടവും 'ബിഗിൽ' നേടിയെടുത്തു. #2MLikesForBigilTrailer #IndiasMostLikedBigilTrailer എന്നീ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
Vijay Bigil Movie: ദീപാവലി ആഘോഷമാക്കാൻ വിജയ്‌യുടെ ബിഗിൽ എത്തും, ചിത്രങ്ങൾ
വിജയ് ആരാധകർക്ക് വേണ്ട ചേരുവയെല്ലാം ചേർത്താണ് സംവിധായകൻ ആറ്റ്‌ലി സിനിമയുടെ ട്രെയിലർ ഒരുക്കിയത്. ആക്ഷനും വിജയ്‌യുടെ ഡാൻസും പഞ്ച് ഡയലോഗും പ്രണയവുമെല്ലാം രണ്ടര മിനിറ്റോളം ദൈർഘ്യമുളള ട്രെയിലറിലുണ്ട്.
ഹിറ്റ് ചിത്രങ്ങളായ തെറിക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. സ്‌പോർട്സ് സിനിമയാണ് ബിഗിൽ. നയന്‍താരയാണ് ചിത്രത്തിലെ നായിക. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. എ.ആർ.റഹ്മാനാണ് സംഗീതം.
ഒക്ടോബർ 27 ന് ദീപാവലി റിലീസായി 'ബിഗിൽ' തിയേറ്ററുകളിലെത്തുകമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പുതിയ റിപ്പോർട്ടുപ്രകാരം ദീപാവലിക്ക് ഒരു ദിവസം മുൻപേ ഒക്ടോബർ 25 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ്. 180 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. റിലീസിനു മുൻപേ 45 കോടി രൂപ ചിത്രം നേടിയെടുത്തുവെന്നാണ് ചില റിപ്പോർട്ടുകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.