scorecardresearch

'ഇരട്ടത്താപ്പിന്‍റെ രാജ്ഞിമാർ, വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കാൻ പ്രിവിലേജ് അവര്‍ക്കുണ്ട്'; കുറിപ്പുമായി വിജയ് ബാബു

എപ്പോഴാണോ പുരുഷൻമാരെ ആക്രമിക്കേണ്ടത് അപ്പോൾ മാത്രം അവർ ഒന്നിച്ചുചേരുമെന്നും അടുത്ത ഇര വരുന്നതുവരെ അവർ പിരിഞ്ഞുപോകുമെന്നും വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു

എപ്പോഴാണോ പുരുഷൻമാരെ ആക്രമിക്കേണ്ടത് അപ്പോൾ മാത്രം അവർ ഒന്നിച്ചുചേരുമെന്നും അടുത്ത ഇര വരുന്നതുവരെ അവർ പിരിഞ്ഞുപോകുമെന്നും വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു

author-image
Entertainment Desk
New Update
Vijay Babu

ചിത്രം: ഫേസ്ബുക്ക്

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ കന്നഡ ചിത്രം 'ടോക്സിക്ക'ന്റെ ടീസറുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ സജീവമായി തുടരുന്നത്. ഇതിനിടെ നടനും നിർമാതാവുമായി വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്.

Advertisment

ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ലെന്നും സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവരെന്നും വിജയ് ബാബു പറയുന്നു. എപ്പോഴാണോ പുരുഷൻമാരെ ആക്രമിക്കേണ്ടത് അപ്പോൾ മാത്രം അവർ ഒന്നിച്ചുചേരുമെന്നും അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞുപോകുമെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Also Read: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന് റിപ്പോർട്ട്

കുറിപ്പിന്റെ പൂർണരൂപം
'ഇരട്ടത്താപ്പിന്‍റെ രാജ്ഞിമാരെ കുറിച്ചാണ്... അവരുടെ ഓരോരുത്തരെയും കുറിച്ചുള്ള കഥകള്‍ പറഞ്ഞാൽ അത് അവസാനിക്കില്ല. പ്രതികരിക്കാതെ വിട്ടുനിൽക്കുന്നു. കാരണം അവരുടെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കാനുമുള്ള പ്രിവിലേജ് എല്ലാക്കാലവും അവര്‍ക്കുണ്ട്. 

Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

എപ്പോഴാണോ ഒരു പുരുഷനെ അല്ലെങ്കില്‍ പുരുഷന്‍മാരെ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ആക്രമിക്കേണ്ടത്, അപ്പോള്‍ മാത്രം അവര്‍ കൂട്ടായ്മ കാണിക്കും.  പിന്നീട് അടുത്തത് ഉണ്ടാകുന്നതുവരെ പിരിഞ്ഞുപോകുകയും ചെയ്യുന്നു. എന്നാൽ സ്വന്തമായി ഒരു മാനദണ്ഡമോ രീതികളോ അവർക്ക് ഇല്ല. തലയില്ല... വാലില്ല... ധാർമ്മികതയില്ല... നയങ്ങളില്ല... ബൈ ലോയില്ല. അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി കാലാകാലങ്ങളിൽ രൂപീകരിച്ച ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ്,' വിജയ് ബാബു കുറിച്ചു.

Read More: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

Vijay Babu Wcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: