മലയാളസിനിമയിലെ ശ്രദ്ധേയനായ നിർമാതാവും നടനുമൊക്കെയാണ് വിജയ് ബാബു. ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമാണകമ്പനിയിലൂടെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച വിജയ് ബാബുവിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. “ഒരു ദിവസം മുട്ട വാങ്ങാൻ പോയതാ,” എന്ന ക്യാപ്ഷനോടെയാണ് വിജയ് ബാബു ചിത്രം പങ്കുവച്ചിരിക്കുന്നത്. കടക്കാരൻ മുട്ട പൊതിഞ്ഞു കൊടുക്കുന്നത് വിജയ് ബാബുവിന്റെ മുഖവും റിപ്പോർട്ടും വന്ന പേപ്പറിലാണ്.

View this post on Instagram

Oru divasam Mutta vaangaan poyata…

A post shared by Vijay Babu (@actor_vijaybabu) on

കോവിഡ് വ്യാപനവും ലോക്ക്‌ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമാലോകത്തു നിന്ന് പുതിയൊരു മാറ്റത്തിലേക്കുള്ള ചുവടു വെയ്ക്കുകയാണ് വിജയ് ബാബു ഇപ്പോൾ. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘സൂഫിയും സുജാതയും’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യൻ ഭാഷകളിൽ നിന്നായി ഏഴോളം സിനിമകളാണ് ഇപ്പോൾ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്, മലയാളത്തിൽ നിന്ന് ആദ്യമായി ഡിജിറ്റൽ റിലീസിന് ഒുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിനുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസിനെത്തുക.

ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ചിത്രം. രണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സൂഫിയായി ജയസൂര്യ എത്തുമ്പോൾ സുജാതയായി ഹിന്ദി നടി അദിതി റാവു ഹൈദരി അഭിനയിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് ‘സൂഫിയും സുജാതയും’. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം.

Read more: അച്ഛന്മാരെ ട്രോളാൻ ഞങ്ങൾക്ക് ആരുടെയും അനുവാദം വേണ്ട; വിനീത് ശ്രീനിവാസനും അർജുൻ അശോകനും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook